Home Recipes ഇന്ന് നമുക്ക് ക്യാരറ്റ് പച്ചടി ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും…

ഇന്ന് നമുക്ക് ക്യാരറ്റ് പച്ചടി ഉണ്ടാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും…

സദ്യയിലെ കൊതിയൂറും ക്യാരറ്റ് പച്ചടി :-

INGREDIENTS

ക്യാരറ്റ്:3cup, grated

പച്ചമുളക് :2, chopped

ഉപ്പ് ആവിശ്യത്തിന്

വെള്ളം

ചിരവിയ തേങ്ങ:1cup

ചെറിയ ജീരകം:1/4tsp

കടുക് :1നുള്ള്

തൈര് :1cup

വെളിച്ചെണ്ണ:2tbsp

കടുക്:1tsp

കറിവേപ്പില :1തണ്ട്

വറ്റൽ മുളക്:2

തയ്യാറാക്കേണ്ട വിധം

ആദ്യം അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരവിയത് ചേർത്തു അതിലേക്ക് ചെറിയജീരകം, കടുക്, തൈര് എന്നിവ ചേർത്തു നന്നായി അരക്കാം.
ഇനി ഒരു ചട്ടിയെടുത്ത് അതിലേക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ട് കൊടുക്കാം. ഇതിലേക്ക് ചെറുതായി നുറുക്കിയ പച്ചമുളകും ആവിശ്യത്തിന് ഉപ്പും വേവാൻ ആവിശ്യമായ കുറച്ചു വെള്ളവും ചേർത്തു നന്നായി അടച്ചു വെച്ചു വേവിക്കാം. വെന്ത ശേഷം ഇതിലേക്ക് അരപ്പ് ചേർക്കാം എന്നിട്ട് നന്നായി ചൂടാക്കാം. തൈരിന് പുളികുറവായതിനാൽ കുറച്ചു തൈര് ചേർക്കുന്നുണ്ട്. ഇനി തീ ഓഫ് ചെയ്യാം. ഇനി ഇതിലേക്ക് കടുക് താളിക്കാം. അതിനായി ഒരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. ചൂടാവുമ്പോൾ കടുകും കറിവേപ്പിലയും വറ്റൽമുളകും ചേർത്തു ഇത് ക്യാരറ്റിലേക്ക് ഒഴിച് യോചിപ്പിക്കാം. ക്യാരറ്റ് പച്ചടി തയ്യാർ. വീഡിയോ കാണണേ.ലൈക്ക് ചെയ്യാൻ മറക്കല്ലേ.
👉

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here