Home Biriyani ഇത്ര രുചിയിൽ ബിരിയാണി നിങ്ങൾ കഴിച്ചിട്ടുണ്ടോ തമിഴ്നാട്ടിലെ ഫേമസ് ആയ തലപ്പാക്കട്ടി ബിരിയാണി….. ആരാണ് വെറൈറ്റി...

ഇത്ര രുചിയിൽ ബിരിയാണി നിങ്ങൾ കഴിച്ചിട്ടുണ്ടോ തമിഴ്നാട്ടിലെ ഫേമസ് ആയ തലപ്പാക്കട്ടി ബിരിയാണി….. ആരാണ് വെറൈറ്റി ആഗ്രഹിക്കാത്തത് എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

തലപ്പാക്കട്ടി ബിരിയാണി

ചേരുവകൾ

കറുവപ്പട്ട 8 കഷണം

ഗ്രാമ്പൂ 10

ഏലക്ക മൂന്ന്

പെരുംജീരകം അര ടീസ്പൂൺ

ജീരകം ഒരു ടീസ്പൂൺ

ജാതിക്ക ചെറിയ കഷണം

മല്ലി രണ്ട് ടിസ്പൂൺ

കുരുമുളക് അര ടീസ്പൂൺ

അണ്ടിപ്പരിപ്പ് ആറെണ്ണം

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും മിക്സിയിൽ നല്ലപോലെ പൊടിച്ചെടുക്കുക ബിരിയാണി മസാല റെഡിയായി

ചെറിയ ഉള്ളി 200 ഗ്രാം
ഇഞ്ചി രണ്ട് കഷണം
പച്ചമുളക് മൂന്നെണ്ണം
മല്ലിയില കുറച്ച്
പുതിനയില കുറച്ച്
വെളുത്തുള്ളി പത്തെണ്ണം

എല്ലാംകൂടെ മിക്സിയുടെ ജാർ ഇട്ട് ഒന്ന് അരച്ചെടുക്കുക ബിരിയാണി യിലേക്കുള്ള ഗ്രേവി ക്കുള്ള മസാലയും റെഡിയായി

നെയ്യ് 3 ടേബിൾ സ്പൂൺ
ഓയിൽ രണ്ട് ടേബിൾ സ്പൂൺ
നാരങ്ങാനീര് ഒരു ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
അരി രണ്ട് കപ്പ് ജീരകശാല
വെള്ളം ആവശ്യത്തിന്
ചിക്കൻ-അരക്കിലോ

ഒരു പാത്രത്തിലേക്ക് നെയ്യും ഓയിലും ചേർത്ത് ചൂടാകുമ്പോൾ അരച്ചു വെച്ചിട്ടുള്ള ബിരിയാണിയുടെ ഗ്രേവി മസാല ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക വഴറ്റി എടുത്തതിനു ശേഷം പൊടിച്ചു വെച്ചിട്ടുള്ള ബിരിയാണി മസാല ചേർക്കുക ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക അതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക ഇതിലേക്ക് ഒരു കപ്പ് വെള്ളമൊഴിച്ച് 10 മിനിറ്റ് നല്ലപോലെ വേവിച്ചെടുക്കുക അതിനുശേഷം മൂന്ന് കപ്പ് വെള്ളം കൂടി ചേർക്കുക. ഒരു ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് കൊടുക്കുക.വെള്ളം നല്ലപോലെ തിളച്ചതിനുശേഷം ബിരിയാണി 20 മിനിറ്റ് വെള്ളത്തിൽ കുതിർത്തതിനു ശേഷം വെള്ളം കളഞ്ഞ അരി ചേർത്ത് കൊടുക്കുക 20 മിനിറ്റ് ഏറ്റവും കുറഞ്ഞ തീയിൽ വെച്ച് വേവിക്കുക 20 മിനിറ്റ് കഴിയുമ്പോൾ ചോറും ചിക്കനും കറക്റ്റായി വന്നിട്ടുണ്ടാകും സൂപ്പർ രുചിയിലുള്ള തലപ്പാക്കട്ടി ബിരിയാണി റെഡിയായി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ തലപ്പാക്കട്ടി ബിരിയാണി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here