Home Beef അറബിക് മസാല ഇല്ലാത്തതിന്റെ പേരിൽ ഇനി അറബിക് റൈസ് ഉണ്ടാക്കാതിരിക്കേണ്ട വീട്ടിൽ തന്നെ തയ്യാറാക്കിയ അറബിക്...

അറബിക് മസാല ഇല്ലാത്തതിന്റെ പേരിൽ ഇനി അറബിക് റൈസ് ഉണ്ടാക്കാതിരിക്കേണ്ട വീട്ടിൽ തന്നെ തയ്യാറാക്കിയ അറബിക് മസാല ഉപയോഗിച്ച സ്വാദിഷ്ടമായ അറബിക്ക് ബീഫ് റൈസ് ഉണ്ടാക്കുന്നത് കാണാം…

വീട്ടിൽ തന്നെ തയ്യാറാക്കിയ അറബിക് മസാല ഉപയോഗിച്ച സ്വാദിഷ്ടമായ അറബിക്ക് ബീഫ് റൈസ് 

ആവശ്യമുള്ള സാധനങ്ങൾ

ബസ്മതി റൈസ് -1 1/2കപ്പ്
ബീഫ് -500ഗ്രാം
മല്ലിപ്പൊടി-1+1 1/2
മുളകുപൊടി-1/2+1/2
മഞ്ഞൾപ്പൊടി -1/4+1/4
കുരുമുളക്-1/4tsp
മല്ലി -1/4tsp
അറബിക് മസാല-1tbsp
സവാള -1വലുത്
തക്കാളി-1വലുത്
ഉപ്പ് -ആവശ്യത്തിന്
വെള്ളം -3കപ്പ് +1കപ്പ്
ഓയിൽ -4tbsp
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്-1tbsp
പട്ട-2ചെറിയത്
ഗ്രാമ്പൂ -3എണ്ണം
ഏലയ്ക്ക-3എണ്ണം
ചിക്കൻ സ്റ്റോക്ക് -2

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് അര കിലോ ബീഫ് ഇട്ടതിനു ശേഷം ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി അര ടേബിൾ സ്പൂൺ മുളകുപൊടി അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി 1/2കഷ്ണം ചിക്കൻ സ്റ്റോക്ക് ആവശ്യത്തിന് ഉപ്പ് അര ടേബിൾ സ്പൂൺ കുരുമുളകു പൊടി ഇട്ടു നല്ലവണ്ണം മിക്സ് ചെയ്തതിനു ശേഷം 1കപ്പ് വെള്ളം ഒഴിച്ചു 20 മിനിറ്റ് വേവിച്ചെടുക്കുക….

ഇനി മറ്റൊരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിനു ശേഷം മൂന്ന് ഏലയ്ക്ക മൂന്ന് ഗ്രാമ്പൂ-2 ചെറിയ കഷ്ണം പട്ട ഇട്ടു കൊടുക്കുക… കാൽ ടീസ്പൂൺ മല്ലി കാൽ ടീസ്പൂൺ കുരുമുളക് കൂടി ഇട്ട് കൊടുക്കുക… എല്ലാം കൂടി ഒന്ന് പൊട്ടി വരുമ്പോൾ ഒരു വലിയ സവാള അരിഞ്ഞത് ഇട്ടു കൊടുക്കുക സവാള നന്നായി വഴുന്നു വരുമ്പോൾ ഒരു വലിയ തക്കാളി അരച്ചത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക…. തക്കാളി ഒന്ന് ചൂടാക്കി എടുത്തതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടേബിൾ സ്പൂൺ അറബിക് മസാല അര ടീസ്പൂൺ കുരുമുളക് പൊടി 1 1/2 ചിക്കൻ സ്റ്റോക്ക് ഇട്ട് നല്ലവണ്ണം മിക്സ് ചെയ്യുക….. ഇനി ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ഒഴിച്ച് നല്ലവണ്ണം തിളപ്പിച്ചെടുക്കുക,.. വെള്ളം നന്നായി തിളച്ച വരുന്ന സമയത്ത് കഴുകിവെച്ച ഒന്നരകപ്പ് ബസ് മതി റൈസ് ഇതിലേക്ക് ഇട്ടു കൊടുക്കുക…. ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇളക്കിയതിനുശേഷം മീഡിയം തീയിൽ ഒരു 20 മിനിറ്റ് വേവിച്ചെടുക്കാം…. 20 മിനിട്ടിനുശേഷം തുറന്നു നോക്കാം സ്വാദിഷ്ടമായ അറബിക് ബീഫ് റൈസ് തയ്യാർ

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് പ്ലീസ്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here