Home Recipes പലതരം മധുരമുള്ള പോളകൾ കഴിച്ചിട്ടുണ്ടാകുവാം, മധുരം അത്ര ഇഷ്ടമല്ലാത്തവർക്കായി ഇതാ ചിക്കൻ കൊണ്ടുള്ള സ്പെഷ്യൽ ഇറാനി...

പലതരം മധുരമുള്ള പോളകൾ കഴിച്ചിട്ടുണ്ടാകുവാം, മധുരം അത്ര ഇഷ്ടമല്ലാത്തവർക്കായി ഇതാ ചിക്കൻ കൊണ്ടുള്ള സ്പെഷ്യൽ ഇറാനി പോള. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഇറാനി പോള- മലബാർ ഈവനിംഗ് സ്നാക് റെസിപ്പി👌

 

ചേരുവകൾ

ഫില്ലിങ്ങിന്:

1. ചിക്കൻ എല്ലില്ലാത്തത്- 150- ഗ്രാം
കാഷ്മീരി മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
കുരുമുളകുപ്പൊടി- അര ടീസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- രണ്ടര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

2. ഉള്ളി ചെറുതായി മുറിച്ചത്- 4 എണ്ണം
3. പച്ചമുളക്-4,5 എണ്ണം
4. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടീസ്പൂൺ
5. കറിവേപ്പ് അരിഞ്ഞത്
6. മല്ലിയില- ഒരു കൈപിടി
7.ഗരം മസാല- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം:

ചിക്കനിൽ ഒന്നമത്തെ ഒഴികെ ബാക്കി ചേരുവകൾ എല്ലാം ചേർത്തു പുരട്ടി ഒരു മണിക്കൂർ വെച്ചതിന് ശേഷം പാൻ ചൂടാക്കി ആവശ്യത്തിന് എണ്ണ ഒഴിച്ച് ചിക്കൻ വറുത്തു കോരി വെയ്ക്കുക. ആ എണ്ണയിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ എണ്ണയെടുത്ത് ഒരു സോസ് പാനിൽ ഒഴിച്ച് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉള്ളി, പച്ചമുളക്, എന്നിവ യഥാക്രമം വഴറ്റുക. ചേരുവകൾ നന്നായി മൂത്ത് വരുമ്പോൾ വറുത്തു വെച്ച ചിക്കൻ ഒരു നുള്ള് ഗരം മസാല പൊടിയും മല്ലിയിലയും ചേർത്ത് വഴറ്റുക. ആവശ്യമെങ്കിൽ ടൊമാറ്റോ സോസും ചേർക്കുക. പാകമായാൽ അടുപ്പിൽ നിന്നും മാറ്റി വെയ്ക്കുക.

പോളയ്ക്ക് വേണ്ട ചേരുവകൾ:

1. മൈദ- 1 കപ്പ്
2. പാൽ- 1 കപ്പ്
3. എണ്ണ- മുക്കാൽ കപ്പ് (സൺഫ്ളവർ ഓയിൽ/കോൺ ഓയിൽ)
4. കുരുമുളക് പൊടി- അര ടീസ്പൂൺ
5. ഉപ്പ്- ആവശ്യത്തിന്
6. മുട്ട- 2 എണ്ണം
പോള തയ്യാറാക്കുന്ന വിധം:

പോളയ്ക്ക ആവശ്യമുള്ള എല്ലാ ചേരുവകളും (മസാല ഒഴികെ) ഒരു മിക്സി ജാർ ഉപയോഗിച്ച് അടിച്ചെടുക്കുക. ഒരു തവ അടുപ്പിൽ വെച്ച് അതിനു മീതെ ഒരു സോസ് പാൻ വെയ്ക്കുക. സോസ് പാൻ ചൂടാക്കി എണ്ണ തടവി മൈദക്കൂട്ടിൽ നിന്നും പകുതി ഭാഗം ഒഴിക്കുക. അതിലേക്ക് ചിക്കൻ മസാലയുടെ മുക്കാൽ ഭാഗവും ഇടുക. വീണ്ടും ബാക്കിയുള്ള മുട്ട-മൈദ-പാൽ കൂട്ട് മസാലയ്ക്ക് മീതെ ഒഴിക്കുക. ബാക്കി വരുന്ന ചിക്കൻ മസാല പോളയുടെ മുകളിൽ വിതറി ക്യാപ്സികം, തക്കാളി ഉപയോഗിച്ച് അലങ്കരിക്കുക. ശേഷം വളരെ ചെറിയ തീയിൽ 20-25 മിനിറ്റ് വരെ വേവിക്കുക. ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് പാകം നോക്കാവുന്നതാണ്.
വീഡിയോ കാണാം👉

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here