സദ്യ അവിയൽ :–
Ingredients
പച്ചക്കറികൾ:മുരിങ്ങക്കായ,ചേന,പച്ചക്കായ, കുമ്പളങ്ങ,ക്യാരറ്റ്
ചിരവിയ തേങ്ങ:1cup
പച്ചമുളക്:5
മഞ്ഞൾപൊടി:1/2tsp
തൈര് :1cup
ഉപ്പ് പാകത്തിന്
കറിവേപ്പില:2തണ്ട്
വെളിച്ചെണ്ണ :2tbsp
തയ്യാറാക്കേണ്ട വിധം
ആദ്യം ചട്ടിയെടുത്തു ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. ഇതിലേക്ക് കറിവേപ്പില ഇട്ട് ചൂടാവുമ്പോൾ അതിലേക്ക് നീളത്തിൽ അരിഞ്ഞ ചേന ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ഏകദേശം വേവാവുമ്പോൾ നീളത്തിൽ അരിഞ്ഞുവെച്ച മറ്റു പച്ചക്കറികൾ ചേർക്കാം.ഇനി ഇതിലേക്ക് മഞ്ഞൾപൊടിയും ഉപ്പും കുറച്ചു വേവാൻ ആവശ്യമുള്ള വെള്ളവും ചേർത്തു ഇളക്കി യോചിപ്പിച്ചു അടച്ചുവെച്ചു വേവിക്കാൻ വെക്കാം. ഈ സമയം നമുക്ക് ഇതിലേക്കുള്ള അരപ്പ് തയ്യാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങാ ചിരവിയതും എരിവിന് ആവിശ്യമായ പച്ചമുളകും തൈരും ചേർത്തു നന്നായി അരച്ചെടുക്കാം. ഇനി ഇത് വേവായ പച്ചക്കറിയിലേക്ക് ചേർത്തു നന്നായി യോചിപ്പിക്കുക. പച്ചക്കറികൾ ഉടയാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി തീ ഓഫ് ചെയ്തു കുറച്ചു വെളിച്ചെണ്ണ മുകളിൽ ഒഴിച്ചു കൊടുക്കാം. അവിയൽ തയ്യാർ. ഉപയോഗിക്കുമ്പോൾ ഒന്ന് മിക്സ് ചെയ്ത് ഉപയോഗിക്കാം. വീഡിയോ കാണാൻ മറക്കല്ലേ. ലൈക്ക് ചെയ്യണേ.
👉
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.