Home Recipes തീയലുകളിൽ കേമൻ ആരെന്ന് ചോദിച്ചാൽ ഉള്ളി തീയൽ എന്നേ ഞാൻ പറയൂ. ഇതു പോലെ ഒരു...

തീയലുകളിൽ കേമൻ ആരെന്ന് ചോദിച്ചാൽ ഉള്ളി തീയൽ എന്നേ ഞാൻ പറയൂ. ഇതു പോലെ ഒരു തവണ ഉള്ളി തീയൽ ഉണ്ടാക്കി നോക്കൂ, നിങ്ങളും അതു തന്നെ പറയും

 ഉള്ളി തീയൽ

 

ചേരുവകൾ:

വറുത്ത് അരയ്ക്കാൻ:
1. വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

2. ഉലുവ – 1/2 ടീസ്പൂൺ

3. ജീരകം – 1 ടീസ്പൂൺ

4. മല്ലി – 2 ടീസ്പൂൺ

5. കുരുമുളക് – 1 ടീസ്പൂൺ

6. തേങ്ങ ചിരകിയത് – 1 1/2 കപ്പ്

7. ഉണക്കമുളക് – 6 എണ്ണം

8. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

പാചകം ചെയ്യുന്ന രീതി:

1. ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉലുവ, ജീരകം, മല്ലി, കുരുമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക
2. അത് മൂത്ത് കഴിഞ്ഞാൽ അതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് വറുത്തെടുക്കുക
3. തേങ്ങയുടെ നിറം മാറി വരുമ്പോൾ അതിലേയ്ക്ക് ഉണക്കമുളക് കൂടി ചേർത്ത് വറുത്തെടുക്കാം
4. തേങ്ങ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി കൂടി ചേർത്ത് മൂപ്പിച്ചെടുത്ത് അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം
5. ചൂട് ആറിയതിന് ശേഷം വെണ്ണ പോലെ അരച്ചെടുക്കുക

തീയൽ ഉണ്ടാക്കാൻ:

1. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
2. കടുക് – 1 ടീസ്പൂൺ
3. ഉലുവ – 1 നുള്ള്
4. വറ്റൽ മുളക് – 2 എണ്ണം
5. കറിവേപ്പില
6. ചുവന്നുള്ളി – 2 കപ്പ്
7. വാളൻ പുളി – ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
8. ശർക്കര – ഒരു ചെറിയ കഷണം
9. കായംപൊടി – ഒരു നുള്ള്

പാചകം ചെയ്യുന്ന രീതി:

1. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക
2. അതിലേക്ക് ഉലുവ, വറ്റൽ മുളക് എന്നിവ ചേർത്ത് മൂപ്പിക്കുക
3. ചുവന്നുള്ളി ചേർത്ത് നന്നായി വറുത്തെടുക്കുക
4. ചുവന്നുള്ളി ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പില കൂടി ചേർത്ത് വഴറ്റിയെടുക്കുക
5. അതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കുക
6. കുറച്ച് വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്യുക
7. വാളൻ പുളി കുറച്ച് വെള്ളത്തിൽ കുതിർത്തതിന് ശേഷം പിഴിഞ്ഞെടുത്തത് കൂടി ചേർത്തു കൊടുക്കുക
8. ഒന്ന് തിളച്ച് വരുമ്പോൾ ശർക്കര കൂടി ചേർത്ത് മിക്സ് ചെയ്യുക
9. ശർക്കര ഉരുകി കുറുകി വരുന്നത് വരെ തിളപ്പിക്കുക
10. കായം പൊടി കൂടി ചേർത്ത് മിക്സ് ചെയ്തതിന് ശേഷം വാങ്ങി വയ്ക്കാം

വിശദമായ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക:

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here