Home Break fast ഹായ് കൂട്ടുകാരെ , എല്ലാവർക്കും സുഖം അല്ലേ …..ഇന്ന് സേമിയ കൊണ്ടൊരു ഉപ്പുമാവ് തയ്യാറാക്കിയാലോ …...

ഹായ് കൂട്ടുകാരെ , എല്ലാവർക്കും സുഖം അല്ലേ …..ഇന്ന് സേമിയ കൊണ്ടൊരു ഉപ്പുമാവ് തയ്യാറാക്കിയാലോ … അപ്പോ റെസിപ്പി നോകാം

സേമിയ  ഉപ്പുമാവ്

ചേരുവകൾ :-

1. വറുത്ത സേമിയ -2 കപ്പ്
2. കടുക് – 1/2 tsp
3. സാമ്പാർ പരിപ്പ് – 2 tsp
4. ഉഴുന്ന് – 2 tsp
5. മഞ്ഞൾപൊടി – 1/4 th tsp
5. ഇഞ്ചി ചെറുതായി അരിഞ്ഞത് -2 tsp
6. സവാള ചെറുതായി അരിഞ്ഞത് – പകുതി
7. പച്ച മുളക് -4
8. കറിവേപ്പില
9. അണ്ടിപ്പരിപ്പ്, കപ്പലണ്ടി
10.വറ്റൽമുളക് -2
11.തേങ്ങാ ചേരുകിയത്-4 tbsp
12.എണ്ണ
13.ഉപ്പ്

തയ്യാറാക്കേണ്ട വിധം

step 1:-
ഒരു പാത്രത്തിൽ വെളളം ചൂട് ആകാൻ വയ്ക്കുക ( വെള്ളം കുറച്ച് കൂടുതൽ വയ്ക്കണം ) അതിലേക് കുറച്ച് ഉപ്പ് ഇട്ട് കൊടുക്കുക . വെള്ളം തിളച്ചു വരുമ്പോൾ വറുത്ത സേമിയ ഇട്ട് വേവിച്ച് എടുക്കുക ( ഹൈ flamil ഇട്ട് വേവിക്കുക).
വെന്തു കഴിയുമ്പോൾ അതിലെ വെള്ളം ഉറ്റി കളയുക കുട്ടത്തിൽ പച്ച വെള്ളം കൂടി ഒഴിച്ച് കൊടുത് ഉറ്റി എടുക്കുക ( സേമിയ ഒട്ടി പിടിക്കാതെ ഇരിക്കാൻ ആണ്‌ )

step 2:-
പാൻ അടുപ്പത് വച്ച് ചൂടായി വരുമ്പോൾ 2 tbsp എണ്ണ ഒഴിച്ച് കൊടുക്കുക അതിലെക്ക് കപ്പലണ്ടി, അണ്ടിപരിപ്പും ചേർത്ത് വറുത്തു മാറ്റി വയ്ക്കുക .
ഇനി കടുക് ഇട്ട്‌ പോട്ടി വരുമ്പോൾ വറ്റൽമുളക് , സാമ്പാർ പരിപ്പ് , ഉഴുന്ന് എന്നിവ ചേർത്ത് മൂപ്പിച്ചു എടുക്കുക .ഇന്നി മഞ്ഞൾ പൊടി , ഉപ്പും ചേർത്ത് കൊടുത്ത ശേഷം സവാള , ഇഞ്ചി , പച്ച മുളക് ,കറിവേപ്പില കൂടി ചേർത്ത് ഇളക്കുക .
സവാള ഒക്കെ ഒന്ന് വാടി വരുമ്പോൾ വേവിച്ചു വച്ച സേമിയ ചേർത്ത് ഇളകി യോജിപ്പിക്കുക . ഇനി flame ഓഫ് ചെയ്ത് തേങ്ങാ ചേരുക്കിയതും , വറുത്ത അണ്ടിപരിപ്പും , കപ്പലണ്ടിയും ചേർത്ത് കൊടുത്താൽ ഉപ്പുമാവ്‌ റെഡി ആയി …

വിശദമായ video link താഴെ 👇

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here