Home Egg മുട്ട കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സൂപ്പർ രുചിയിലുള്ള മൂന്നു സ്നാക്സ്, എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

മുട്ട കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന സൂപ്പർ രുചിയിലുള്ള മൂന്നു സ്നാക്സ്, എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും..

 മൂന്നു സ്നാക്സ്

മുട്ട കട്ലറ്റ്
ചേരുവകൾ

മുട്ട. മൂന്നെണ്ണം പുഴുങ്ങിയത്
ഉരുളക്കിഴങ്ങ്. ഒന്ന് വേവിച്ചത്
സവാള-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
മല്ലിപ്പൊടി ഒരു ടീസ്പൂൺ
മഞ്ഞൾപൊടി കാൽ ടീസ്പൂൺ
മുളകുപൊടി മുക്കാൽ ടീസ്പൂൺ
ഗരം മസാല അര ടീസ്പൂൺ
മല്ലിയില രണ്ട് ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം

തയ്യാറാക്കേണ്ട വിധം

ഒരു പാനിൽ 2 ടീ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ രണ്ട് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റി മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക. ഇതിലോട്ട് രണ്ടു മുട്ട പുഴുങ്ങിയത് ചെറുതായി അരിഞ്ഞ് ചേർക്കുക ഒരു ഉരുളക്കിഴങ്ങ് വേവിച്ച് നല്ലപോലെ ഉടച്ചതും കൂടെ ചേർക്കുക 2മിനിറ്റ് മീഡിയം ഫ്രെയിംയിൽ വയ്ക്കുക
മല്ലിയില രണ്ട് പച്ചമുളക് എന്നിവ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ആക്കി അതിനുശേഷം ഒരു ബൗളിൽമാറ്റുക അതിനുശേഷം നമ്മുടെ കയ്യിൽ കുറച്ച് ഓയിൽ പുരട്ടുക. ചെറിയ പീസുകൾ എടുത്ത് കയ്യിൽ വെച്ച് ഒന്ന് ഉരുട്ടുക ചെറുതായി ഒന്ന് അമര്ത്തി കൊടുക്കുക ഇതുപോലെ എല്ലാം റെഡി ആക്കുക. ഇനി ഓരോന്നും മുട്ടയിലും പിന്നീട് ബ്രെഡ് crumbs മുക്കി ഫ്രൈ ചെയ്തെടുക്കുക

Egg bread roll

ചേരുവകൾ

ബ്രെഡ് ആറെണ്ണം
മുട്ട മൂന്നെണ്ണം
സവാള രണ്ട്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
മല്ലിപ്പൊടി രണ്ട് ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
വെള്ളം അര കപ്പ്
ഉപ്പ് ആവശ്യത്തിന്
മല്ലിയില രണ്ട് ടേബിൾസ്പൂൺ
ഓയിൽ ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ രണ്ട് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടെ ചേർത്ത് വഴറ്റിയെടുക്കുക എടുത്തതിനുശേഷം മല്ലിപ്പൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക ഇനി ഇതിലേക്ക് അര കപ്പ് വെള്ളം ചേർക്കുക വെള്ളം വറ്റി വരുന്ന സമയത്ത് ഉപ്പും ചേർത്ത് കൊടുക്കുക ഇനി റെഡിയാക്കി വെച്ചിട്ടുണ്ട് ഈ മസാല ഒരു ബൗളിലേക്ക് മാറ്റുക.കുറച്ച് മല്ലിയില കൂടെ ചേർക്കുക 3 പുഴുങ്ങിയ മുട്ട ഗ്രേറ്റ് ചെയ്ത മാറ്റിവയ്ക്കുക പുഴുങ്ങിയ മുട്ടയും കൂടെ ഈ മസാലയിൽ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ രണ്ട് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കൂടെ ചേർത്ത് വഴറ്റിയെടുക്കുക എടുത്തതിനുശേഷം മല്ലിപ്പൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക ഇനി ഇതിലേക്ക് അര കപ്പ് വെള്ളം ചേർക്കുക വെള്ളം വറ്റി വരുന്ന സമയത്ത് ഉപ്പും ചേർത്ത് കൊടുക്കുക ഇനി റെഡിയാക്കി വെച്ചിട്ടുണ്ട് ഈ മസാല ഒരു ബൗളിലേക്ക് കൊടുക്കുക കുറച്ച് മല്ലിയില ചേർത്ത് കൊടുക്കുക മൂന്ന് പുഴുങ്ങിയ മുട്ട ഗ്രേറ്റ് ചെയ്തതും ഈ മസാലയിൽ ചേർക്കുക. 6 കഷ്ണംബ്രെഡ് എടുക്കുക. മറ്റൊരു ബൗളിൽ കുറച്ച് വെള്ളം എടുക്കുക ഓരോ ബ്രെഡും വെള്ളത്തിൽ മുക്കി അതിനുശേഷം കൈകൊണ്ട് ഒന്ന് പിഴിഞ്ഞ ബ്രഡിൽ ഉള്ള വെള്ളം കളയുക അതിനുശേഷം ചെറുതായി ഒന്ന് പരത്തി റെഡിയാക്കി വെച്ചിട്ടുള്ള മസാല 2 ടീസ്പൂൺ വീതം ബ്രെഡ് ഉള്ളിൽ വച്ചു കൊടുക്കുക ഇനി റോൾ ചെയ്ത് എടുക്കാം അതിനുശേഷം ചൂടാകുമ്പോൾ ഓയിലിൽ ഇട്ട് ഫ്രൈ ചെയ്യുക മാറ്റുക

Crepe Egg Roll IIമുട്ട ചുരുൾ

തയ്യാറാക്കേണ്ട വിധം

ഒരു ബൗളിലേക്ക് 2 മുട്ട പൊട്ടിച്ച് ഒഴിക്കുക ‘ ഇതിലേക്ക് അര കപ്പ് സവാള, 2 tsp മല്ലിയില, പച്ചമുളക് ‘അര കപ്പ് തക്കാളി, ഉപ്പ് ചേർത്ത് മിക്സ് ആക്കി മാറ്റി വക്കുക

മറ്റൊരു ബൗളിൽ മുട്ട ഒഴിക്കുക.ഇതിലേക്ക് 1 കപ്പ് പാൽ, 1/4 tsp ബേക്കിങ് പൗഡർ ചേർത്ത മിക്സ് ആക്കുക ,.3/4 കപ്പ് മൈദയും ഉപ്പും ചേർത്ത് മിക്സ് ആക്കുക .
ഒരു പാനിൽ 1tbsp നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ മാവ് ഒഴിച്ച് കൊടുക്കുക.2 മിനിറ്റ് ആകുമ്പോൾ മുകളിലായി മുട്ട മിക്സ്ചേർത്ത് 1 മിനിറ്റ് കഴിയുമ്പോൾ മറച്ചിടുക. വീണ്ടും മറച്ചിട്ടതിനു ശേഷം ചീസ് ചേർത്ത് മൂടുച്ച് 1 മിനിറ്റ് വേവിക്കുക. പ്ലേറ്റിലേക്ക് മാറ്റി റോൾ ചെയ്യാം. ഡീറ്റെയിൽ ആയി അറിയാൻ വീഡിയോ കാണുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here