Home Recipes വെജിറ്റബിൾ റോൾ ‘ നല്ലൊരു കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ നമുക്കു വീട്ടിൽ തന്നെ വെജിറ്റബിൾ...

വെജിറ്റബിൾ റോൾ ‘ നല്ലൊരു കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ നമുക്കു വീട്ടിൽ തന്നെ വെജിറ്റബിൾ റോൾ ഉണ്ടാക്കി എടുക്കാം . ഇനി വെജിറ്റബിൾ റോൾ കഴിക്കുവാൻ ബേക്കറിയിൽ പോകേണ്ട

Vegetable Roll | വെജിറ്റബിൾ റോൾ

‘ കുട്ടികൾക്കു നമുക്കു സ്വാദിഷ്ടമായ റോൾ ഉണ്ടാക്കി കൊടുക്കാം .’
Video link:

 

ചേരുവകൾ :

സവാള – 1 എണ്ണം
കാരറ്റ് – 1/4 കപ്പ് അരിഞ്ഞത്
ഉരുളക്കിഴങ്ങു – 1/4 കപ്പ് അരിഞ്ഞത്
ഇഞ്ചി – 1 ടീസ്പൂൺ
വെളുത്തുള്ളി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
ചതച്ച മുളക് – 1/2 ടീസ്പൂൺ
ഗരം മസാല പൊടി – 1/4 ടീസ്പൂൺ
കുരുമുളകു പൊടി – 1/2 ടീസ്‌പൂൺ
വിനാഗിരി – 1/4 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ്‌ – ആവശ്യത്തിന്
മൈദ – 1 കപ്പ്
വെള്ളം – 1 കപ്പ്
മുട്ട – 1 എണ്ണം
എണ്ണ – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം :

1. ഒരു പാനിൽ സവാള , ഇഞ്ചി , വെളുത്തുള്ളി എല്ലാം അരിഞ്ഞത് ചേർത്ത് നന്നായിട്ട് വഴറ്റുക .
2. ഇതിലേക്ക് ചെറുതായ് അരിഞ്ഞ കാരറ്റ് , ഉരുളക്കിഴങ്ങു കൂടെ ചേർത്ത് വഴറ്റി നന്നായി വേവിച്ചെടുക്കുക .
3. പച്ചക്കറി ആവശ്യത്തിന് വെന്തു കഴിഞ്ഞാൽ ഇതിലേക്ക് മഞ്ഞൾപൊടി , ചതച്ച മുളകും , ഗരം മസാല പൊടി , കുരുമുളക്‌ പൊടി എന്നിവ ചേർത്ത് വഴറ്റുക .ആവശ്യത്തിന് ഉപ്പും , കറിവേപ്പിലയും , മല്ലിയിലയും കൂടെ ചേർത്ത് ഇളക്കുക . അവസാനം വിനാഗിരി കൂടെ ചേർത്ത് യൊജിപ്പിക്കുക . എന്നിട്ട് ഈ ഫില്ലിംഗ് മാറ്റി വക്കുക .
4. ഇനി ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്കു മൈദയും , മുട്ടയും , വെള്ളവും , ഉപ്പും ചേർത്ത് നന്നായിട്ട് അടിച്ചെടുക്കുക . അത്യാവശ്യം ലൂസ് ആയ ബാറ്റർ കിട്ടും .
5. ഇനി ഒരു പാൻ ചൂടാക്കി എണ്ണ തൂകിയതിനു ശേഷം ഒരു തവി മാവ് ഒഴിച്ച് ചുട്ടിച്ചെടുക്കുക . ഒന്ന് വെന്ത് വരുമ്പോൾ നല്ല കട്ടി കുറഞ്ഞ ഷീറ്റ് റെഡി ആക്കിയെടുക്കാം .
6. ഈ മൈദയുടെ ഷീറ്റിൽ ആവശ്യത്തിന് ഫില്ലിംഗ് വച്ച് മടക്കി റോൾ ചെയ്‌തു എടുക്കുക .മൈദയുടെ പേസ്റ്റ് കൊണ്ട് നല്ലപോലെ ഒട്ടിക്കുക .
7. ചൂടായ എണ്ണയിലേക്ക് ഇട്ടു നല്ല ഗോൾഡൻ ബ്രൗൺ കളർ ആവുന്ന വരെ ഫ്രൈ ചെയ്‌തു എടുക്കാം .
🥖വെജിറ്റബിൾ റോൾസ് റെഡി !!

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here