Home Recipes ഒരു കപ്പ് റവ ഉണ്ടോ? സൂപ്പർ രുചിയിൽ 3 സ്നാക്സ്…ബ്രേക്ക്ഫാസ്റ്റ് ആയും ചായക്ക് സ്നാക് ആയും...

ഒരു കപ്പ് റവ ഉണ്ടോ? സൂപ്പർ രുചിയിൽ 3 സ്നാക്സ്…ബ്രേക്ക്ഫാസ്റ്റ് ആയും ചായക്ക് സ്നാക് ആയും കഴിക്കാൻ ഇതിൽ നിന്നും ഒന്നു മതി…

 

റവ ഉപയോഗിച്ച് അടിപൊളി 3 സ്നാക്സ്

ചേരുവകൾ

റവ അരക്കപ്പ്

കടലമാവ് അരക്കപ്പ്

ഉരുളക്കിഴങ്ങ് ഒന്ന്

ഉപ്പ് ആവശ്യത്തിന്

ഗരം മസാല അര ടീസ്പൂൺ

ജീരകപ്പൊടി ഒരു ടീസ്പൂൺ

നാരങ്ങാനീര് ഒരു ടീസ്പൂൺ

ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ

കാൽകപ്പ് വെള്ളം

മുളക് അര ടീസ്പൂൺ

സവാള അരിഞ്ഞത് രണ്ട് ടേബിൾസ്പൂൺ

തക്കാളി രണ്ട് ടേബിൾ സ്പൂൺ

പച്ചമുളക് 1

കറിവേപ്പില മല്ലിയില ചെറുതായിഅരിഞ്ഞത് കുറച്ച്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് റവ, കടലമാവ്, ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത്, ഉപ്പ്, ഗരംമസാല, ജീരകപ്പൊടി, നാരങ്ങനീര്, ബേക്കിംഗ് സോഡാ, ഉപ്പ്ആവശ്യത്തിന് കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക ഇനി ഒരു 10 മിനിറ്റ് മൂടിവയ്ക്കുക. 10 മിനിറ്റിനു ശേഷം റവ എല്ലാം വെള്ളത്തിൽ നല്ലപോലെ കുതിർന്നു വന്നിട്ടുണ്ടാകും. ഇതിലേക്ക് മുളകുപൊടി, പച്ചമുളക്, കറിവേപ്പില, തക്കാളി, സവാള എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു ഇനി ഒരു പാത്രത്തിൽ കുറച്ച് ഓയിൽ പുരട്ടി അതിനു ശേഷം പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക 10 മിനിറ്റ് വെച്ച് ആവിയിൽ വേവിച്ചെടുക്കുക അതിനുശേഷം മുറിച്ചെടുക്കുക. ഓരോകഷണങ്ങളും ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ട് ചെറുതായി ഫ്രൈ ചെയ്യുക
റവ വട

1. റവ ഒരു കപ്പ്
2.തൈര് അരക്കപ്പ്
3.ഇഞ്ചി 2 ടീസ്പൂൺ
4.പച്ചമുളക് രണ്ടെണ്ണം
6.ഉപ്പ് ആവശ്യത്തിന്
7.വെള്ളം മൂന്ന് ടീസ്പൂൺ
8. മല്ലിയില രണ്ട് ടീസ്പൂൺ
9. ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ

ഒരു ബൗളിലേക്ക് ഒന്നു മുതൽ ഏഴു വരെയുള്ള ചേരുവകൾ എല്ലാം ചേർത്ത് മിക്സ് ചെയ്തതിനുശേഷം10 മിനിറ്റ് മൂടിവയ്ക്കുക. അതിനുശേഷം മല്ലിയിലയും സോഡാപ്പൊടിയും ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. കയ്യിൽ കുറച്ച് ഓയിൽ പുരട്ടി അതിനുശേഷം ചെറിയ പീസുകൾ എടുത്ത വടയുടെ ഷേപ്പിൽ റെഡി ആക്കുക. ഓയിൽ ചൂടായതിനു ശേഷം മീഡിയം ഫ്രെയിമിൽ വെച്ച് ഫ്രൈ ചെയ്തെടുക്കുക. നല്ല ക്രിസ്പി ആയിട്ടുള്ള റവ വട റെഡി

Rava biscuit

, റവ ഒരു കപ്പ്
മുട്ട-1
പഞ്ചസാര കാൽ കപ്പ്
ഉപ്പ് രണ്ട് നുള്ള്
പാൽപ്പൊടി 2 ടേബിൾ സ്പൂൺ
ഓയിൽ വറുക്കാൻ ആവശ്യത്തിന്

ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക ഇതിലേക്ക് രണ്ടു നുള്ള് ഉപ്പ് പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക അതിനുശേഷം പാൽപ്പൊടി ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് റവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക നല്ലപോലെ കുഴ്ച്ചുതിനുശേഷം അഞ്ചുമിനിറ്റ് മൂടിവയ്ക്കുക അഞ്ചു മിനിറ്റിനു ശേഷം ചെറിയ കഷണങ്ങൾ എടുത്ത് കയ്യിൽ വെച്ച് ഒന്നു പരത്തിയെടുക്കുക ഇനി ഓയിൽ ചൂടാകുമ്പോൾ മീഡിയം തീയിൽ വച്ച് ഫ്രൈ ചെയ്തെടുക്കാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവ ഉപയോഗിച്ചുള്ള 3 സക്സ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here