Home Recipes ഇന്ന് നമുക്ക് സ്വീറ്റ് ഈവനിംഗ് ട്രൈ ചെയ്തു നോക്കിയാലോ.. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.

ഇന്ന് നമുക്ക് സ്വീറ്റ് ഈവനിംഗ് ട്രൈ ചെയ്തു നോക്കിയാലോ.. എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.

Sweet evening snack::–

INGREDIENTS

മൈദ :1cup
ഏലക്കയും പഞ്ചസാരയും കൂട്ടി പൊടിച്ചത്:2tbsp
ബേക്കിംഗ് സോഡാ:1pinch
ഉപ്പ്:1/4tsp
നെയ്യ്:1tsp
തൈര്:1/4cup
വെള്ളം പാകത്തിന്
ഓയിൽ ആവിശ്യത്തിന്
പഞ്ചസാര പാനി ഉണ്ടാക്കാൻ:
പഞ്ചസാര:1cup
വെള്ളം:1cup
ഏലക്ക :2

തയ്യാറാക്കേണ്ട വിധം

ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് മൈദ ഇട്ട് കൊടുക്കാം. ഇതിലേക്ക് ഏലക്കയും പഞ്ചസാരയും കൂട്ടി പൊടിച്ചത് ഇട്ട് കൊടുക്കാം.ഏലക്ക തനിച്ചു പൊടിച്ചാൽ നന്നായി പൊടിയില്ല.കൂടെ ശകലം പഞ്ചസാര ചേർത്തു പൊടിച്ചാൽ നന്നായി പൊടിഞ്ഞു കിട്ടും. ഇനി ഇതിലേക്ക് അധികം പുളി ഇല്ലാത്ത തൈര്, ഒരു നുള്ള് ഉപ്പ്, നെയ്യ്, ബേക്കിംഗ് സോഡ എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് കുറേശേയായി വെള്ളം ചേർത്തു മിക്സ് ചെയ്യാം. നല്ല ലൂസുമല്ല നല്ല കട്ടിയുംഅല്ലാത്ത പരുവത്തിൽ ആവണം. ഇനി ഇത് 1/2മണിക്കൂർ മാറ്റി വെക്കാം. ഈ സമയം പഞ്ചസാര പാനി ഉണ്ടാക്കാം. അതിനായി അടുപ്പിൽ ചട്ടിവെച്ചു അതിലേക്ക് പഞ്ചസ്സാരയും വെള്ളവും ഏലക്കായും ചേർത്തു തിളപ്പിച്ച്‌ one string consistency ആവുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി നേരത്തെ തയ്യാറാക്കി വെച്ച മാവ് എടുത്തു കയ്യിൽ എണ്ണ പുരട്ടിയ ശേഷം കൈ കൊണ്ട് എടുത്ത് കുറേശെ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്തെടുക്കാം.ശേഷം ഇത് പഞ്ചസാര പാനിയിലിട്ട് മുക്കി മാറ്റിവെക്കാം. ഇതുപോലെ എല്ലാം ചെയ്യാം
👉

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here