Home Recipes ഓണം വിശേഷങ്ങളും കൂട്ടത്തിൽ സദ്യ സ്പെഷ്യൽ ശർക്കര വരട്ടി, എല്ലാവരും ട്രൈ ചെയ്യു തീർച്ചയായും ഇഷ്ടപ്പെടും

ഓണം വിശേഷങ്ങളും കൂട്ടത്തിൽ സദ്യ സ്പെഷ്യൽ ശർക്കര വരട്ടി, എല്ലാവരും ട്രൈ ചെയ്യു തീർച്ചയായും ഇഷ്ടപ്പെടും

ശർക്കര വരട്ടി

വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ingredients
———————–
* നേന്ത്രപഴം 4എണ്ണം
* ശർക്കര 200 ഗ്രാം
* ചുക്ക് പൊടി 1 ടീസ്പൂൺ
* ജീരകപൊടി 1 ടീസ്പൂൺ
* ഏലക്കായ പൊടി 1 ടീസ്പൂൺ
* പഞ്ചസാര 2 ടേബിൾ സ്പൂൺ
* വെള്ളം1 കപ്പ്
* വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നേന്ത്ര കായ തൊലി കളഞ്ഞു മഞ്ഞൾ വെള്ളത്തിൽ ഇടുക .ഇനി കായ ഒന്ന് ഉരച്ചു വൃത്തിയാക്കി നന്നായി കഴുകി തുടച്ചെടുക്കണം (വെള്ളം ഒട്ടും കായയിൽ ഉണ്ടാകരുത് )കായ ഒരേ സൈസിൽ മുറിച്ചെടുക്കുക .ഒരു ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .വെളിച്ചെണ്ണ നന്നായി ചൂടായാൽ കായ കഷ്ണങ്ങൾ ഇട്ട് കൊടുക്കുക . ഫ്ളയിം താഴ്ത്തി കൊടുക്കാൻ മറക്കരുത് .ഇടക്ക് കായ കഷ്ണങ്ങൾ ഒന്ന് ഇളക്കി കൊടുക്കണം .ഇനി നന്നായി ക്രിസ്‌പി ആയി വരുന്ന വരെ വറുക്കുക .നന്നായി ഫ്രൈ ആയാൽ വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം . ശർക്കര പാനി തയ്യാറാക്കാൻ ഒരു പാൻ വച്ച് അതിലേക്കു ശർക്കരയും വെള്ളവും ചേർത്ത് കൊടുക്കുക .ശർക്കര നന്നായി ഉരുകി വരുമ്പോൾ ശർക്കര പാനി അരിച്ചെടുക്കുക .ശർക്കര പാനി ശർക്കര വരട്ടി ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി സ്റ്റോവ് ഓൺ ചെയ്യുക .ശർക്കര പാനി കുറുകി ഒരു നൂല് പരിവമാകുമ്പോൾ കായ വറുത്ത് ശർക്കര പാനിയിൽ ഇട്ടു നന്നായി മിക്സ് ചെയ്യുക (ഫ്ളയിം സിമ്മിൽ ആക്കണം )ഇതിലേക്ക് ജീരക പൊടി,ചുക്കുപൊടി ,ഏലക്കായപ്പൊടി ,എന്നിവ കുറേശേ ചേർത്ത് മിക്സ് ചെയ്ത ശേഷം പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്യുക .ഇനി സ്റ്റോവ് ഓഫ് ചെയ്യാം .വീണ്ടും ജീരകപ്പൊടി ,ചുക്കുപൊടി ,ഏലക്കായപ്പൊടി ,പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യാം .ചൂടാറുമ്പോൾ പൊടിയിൽ നിന്നും മാറ്റാം

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here