നേന്ത്രപ്പഴം പുഡ്ഡിംഗ്
ചൈനാഗ്രാസ്സ് ജലാറ്റിൻ ഇല്ലാതെ സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റുന്നൊരു നേന്ത്രപ്പഴം പുഡ്ഡിംഗ് .
ഉണ്ടാകുന്ന വിധം
ഒരു പാനിൽ നെയ്യൊഴിച്ചു ചൂടാകുമ്പോൾ നേന്ത്രപഴം അരിഞ്ഞതിട്ട് വഴറ്റിയെടുക്കുക.
സോസ്പാനിൽ പാൽ പഞ്ചസാര അല്ലെങ്കിൽ മിൽക്മൈഡ് ചേർത്തു കൊടുക്കുക.
തിളക്കുമ്പോൾ കസ്റ്റാർഡ് പൗഡർ പാലിൽ കലക്കി ഇതിലേക്കൊഴിച്ചു കൊടുത്തു നന്നായി കുറുക്കിയെടുക്കുക .
ഗ്ലാസിൽ ആദ്യം കസ്റ്റാർഡ് മിക്സ് കുറേശ്ശേ ഒഴിച്ച് അതിനു മുകളിൽ പഴം വഴറ്റിയതിട്ട്കൊടുക്കുക.
അതിനു മുകളിലേക്കു വീണ്ടും കസ്റ്റാർഡ് ഇട്ടു കൊടുത്തു ബദാം ചെറിയോ മറ്റോ വെച്ച് നന്നായി ഡെക്കറേറ്റ് ചെയ്തെടുക്കാവുന്നതാണ്.
ശേഷം ഇതിനെ നന്നായി തണുപ്പിച്ചു എടുത്ത് സെർവ് ചെയ്യാം….
ഈസി ആൻഡ് ടേസ്റ്റി നേന്ത്രപ്പഴം പുഡിങ് തയ്യാറായിട്ടുണ്ട് ഇനി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നേന്ത്രപ്പഴം പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.