Home Payasam പല സേമിയപായസം കളും നിങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും എന്നാൽ കാരറ്റ് സേമിയ പായസം...

പല സേമിയപായസം കളും നിങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും എന്നാൽ കാരറ്റ് സേമിയ പായസം ഒന്ന് ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

കാരറ്റ് സേമിയ പായസം

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പായസമാണ് ഇത്.
പെട്ടെന്ന് തന്നെ നമുക്ക് ഇത് ഉണ്ടാക്കി എടുക്കാൻ കഴിയും.

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാക്കി അതിലേക്ക്
രണ്ട് ടേബിൾ സ്പൂൺ നെയ്യ്
ഒഴിച്ച് കൊടുക്കാം.

അതിലേക്ക് കുറച്ച് തേങ്ങ അരിഞ്ഞത് നന്നായി മൂപ്പിച്ചു കോരാം. അതിലേക്ക്
കുറച്ച്
കശുവണ്ടി കിസ്മിസ്
ഇട്ട് വറുത്ത് കോരുക.

ആ നെയ്യിൽ തന്നെ രണ്ട് ചെറിയ കാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ട് 5 മിനിറ്റ് വഴറ്റുക.
നന്നായി വെന്തു വന്നാൽ അതിലേക്ക് 100ഗ്രാം സേമിയ
ചേർത്തു കൊടുക്കാം.

5 മിനിറ്റ് വഴറ്റുക.

(വറുത്ത സേമയ/വറുക്കാത്ത സേമിയ) മധുരത്തിന് ആവശ്യമായ
ശർക്കരപ്പാനി ചേർത്തു കൊടുക്കാം ഞാനിവിടെ 250ml ചേർത്തിട്ടുണ്ട്.
ഇനി അതിലേക്ക്
ഒരു ലിറ്റർ പാലോ തേങ്ങ പാലോ
ചേർത്തു കൊടുക്കാം.

നാല് ഏലക്ക ചതച്ചത് ചേർത്ത് കൊടുക്കാം.
15 മിനിറ്റ് നന്നായിട്ട് വേവിച്ചെടുക്കാം.
ഇതിലേക്ക് നേരത്തെ വറുത്തുവച്ചിരിക്കുന്ന തേങ്ങയും മുന്തിരി അണ്ടിപ്പരിപ്പ് ചേർത്തു കൊടുക്കാം.

ടേസ്റ്റിയായ കാരറ്റ് സേമിയ പായസം റെഡിയായി വന്നിട്ടുണ്ട്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കാരറ്റ് സേമിയ പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here