താരൻ കാരണം ബുദ്ധിമുട്ടുന്നവർ ഉണ്ടോ..?
ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാട് കാണുന്ന ഒരു ഇൻഫോർമേഷൻ ആണ് താരനും അതിനുള്ള ഒറ്റമൂലികളും. ഇതൊക്കെ ശരിയാണോ? എന്താണ് താരൻ? താരൻ കാരണമുണ്ടാകുന്ന ചർമ്മരോഗങ്ങൾ എന്തെല്ലാം? താരന് ഉപയോഗിക്കാവുന്ന നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം? ഉപയോഗിക്കാൻ പാടില്ലാത്തവ എന്തെല്ലാം?
ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത് ഈ സംശയങ്ങളെല്ലാം തന്നെ മാറ്റുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വീഡിയോ മുഴുവനായി കാണേണ്ടതാണ്
താരൻ അകറ്റുന്നതിനായി…
1. രണ്ടു മുട്ടയുടെ വെള്ള എടുത്ത് നന്നായി പതപ്പിച്ച് തലയിൽ കുളിക്കുന്നതിനു മുമ്പ് തേക്കുക കുളിക്കുമ്പോൾ കഴുകിക്കളയാം എന്നതാണ് 4 ദിവസം കൂടുമ്പോൾ ഇങ്ങനെ ചെയ്താൽ മതി
2. ഒരു ഗ്ലാസ് വെള്ളത്തിൽ കാൽ ഭാഗം നാരങ്ങ പിരിഞ്ഞിട്ട് കുളിക്കുന്നതിനു മുമ്പ് തലകഴുകിയാലും മതി താരൻ അല്ലാതെ വേറെ എന്തെങ്കിലും ഫങ്കൽ രഗമാണ് തലയിൽ ഉള്ളതെങ്കിൽ ഇത് ഉപയോഗിക്കരുത് രോഗം കൂടാൻ സാധ്യതയുണ്ട്
3. ചെമ്പരത്തിയുടെ ഇല ചതച്ചിട്ട് അതിന്റെ താളി തലയിൽ തേച്ച് കഴുകിയാലും മതി
4. അങ്ങാടിയിൽ കിട്ടുന്ന ചീവയ്ക്കാപ്പൊടി തേച്ചാൽ മതി
5. ഉലുവ രാത്രി വെള്ളത്തിൽ കുതിർത്ത് രാവിലെ അതെ നന്നായി അരച്ചെടുക്കുക അതിനുശേഷം അതിലേക്ക് മുട്ടയുടെ വെള്ള ചേർക്കുക അതിലേക്ക് രണ്ടുമൂന്നു തുള്ളി നാരങ്ങാനീരു ചേർത്ത് തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക കുളിക്കുന്നതിനു മുമ്പ് കഴുകിക്കളയുക
6. ആര്യവേപ്പില രാത്രി വെള്ളത്തിലിട്ട് രാവിലെ അത് ഉപയോഗിച്ച് തല കഴുകുക
7. പുളിച്ച കഞ്ഞി വെള്ളം എടുത്ത് തല വൃത്തിയായി കഴുകുക അതു നല്ലതാണ്
എന്തൊക്കെ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടത്?
1. തൈര്, മോര്
2. ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മീനുകൾ നല്ലതാണ്, മീനെണ്ണ ഗുളിക, വൈറ്റമിൻ ഇ ക്യാപ്സ്യൂൾ കഴിക്കുന്നതും നല്ലതാണ്
3. ഒലിവ് ഓയിൽ
4.നട്സ്
എന്താണ് താരമെന്നും തലയിൽ താരനെ പോലെ കാണപ്പെടുന്ന മറ്റു രോഗങ്ങളും എന്തെല്ലാമാണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് ഇത് വളരെ ഉപകാരപ്രദമാകും താരൻ ആണെന്നുകരുതി തലയിൽ കാണുന്ന മറ്റു ഫങൽ രോഗങ്ങൾക്ക് നെറ്റിൽ കാണുന്ന കോമ്പിനേഷൻസ് ഉപയോഗിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക
ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.