Home Curry ഓണസദ്യയിൽ താരമായി നിൽക്കുന്ന ഇഞ്ചി കറി എങ്ങനെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാം എന്ന്...

ഓണസദ്യയിൽ താരമായി നിൽക്കുന്ന ഇഞ്ചി കറി എങ്ങനെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

INJI CURRY

ഇഞ്ചി —-200 gram

തേങ്ങ —ഒരു മുറി

ജീരകം —ഒരു നുള്ള്

ഉലുവ –6 nos

വേപ്പില –ഒരിതൾ

ഉള്ളി —-2 no

വെളുത്തുള്ളി–1 no

മഞ്ഞൾപൊടി—1/4 tsp

മല്ലിപൊടി –1 tsp

മുളകുപൊടി —1 tsp

കാശ്മീരിമുളകുപൊടി —2 tsp

കായപ്പൊടി —1/4 tsp

കടുക് –1 tsp

ഉള്ളി —2nos

വേപ്പില —ഒരു തണ്ട്

പുളി —ചെറുനാരങ്ങ വലിപ്പത്തിൽ

വെളിച്ചെണ്ണ

വറ്റൽമുളക്—5 nos

തേങ്ങാകൊത്ത്

പച്ചമുളക് –5 nos

തയ്യാറാക്കുന്ന വിധം

Step 1

200 ഗ്രാം ഇഞ്ചി കനംകുറച്ച് അരിഞ്ഞെടുക്കുക.
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഒരു പിടി തേങ്ങാകൊത്ത് ഇട്ട് വറുത്തെടുക്കുക . പിന്നെ ഇഞ്ചി വറുത്തു മാറ്റുക.

ആ എണ്ണയിൽ തന്നെ ഒരു മുറി തേങ്ങ, ഒരു നുള്ള് ജീരകം, 2നുള്ള് ഉലുവ, ഒരിതൾ വേപ്പില, ഒരുവെളുത്തുള്ളി, 2 ഉള്ളി എല്ലാം കൂടെ നന്നായി വറുത്തെടുക്കുക. അതിലോട്ട് മല്ലിപൊടി 2 tsp, മുളകുപൊടി 1tsp, കാശ്മീരി മുളകുപൊടി 2 tsp, കായപൊടി 1/4 tsp, മഞ്ഞൾപൊടി 1/4 tsp ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക.

Step 2

വറുത്ത് വച്ചിരിക്കുന്നു ഇഞ്ചി മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു ചതച്ചെടുക്കുക.
വറുത്ത് വച്ചിരിക്കുന്ന തേങ്ങ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

Step 3

ഒരു മൺചട്ടിയിൽ 1 tsp വെളിച്ചെണ്ണ ഒഴിക്കുക അതിലോട്ട് 6 പച്ചമുളക് ഇട്ട് വഴറ്റുക.ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും പിന്നെ അരപ്പും പിന്നെ ആവശ്യത്തിന് പുളിവെള്ളവും ചേർക്കുക.

കുറച്ച് ശർക്കര വെള്ളവും ചേർക്കുക നന്നായി എണ്ണ തെളിയുന്നതുവരെ വറ്റിച്ചെടുക്കുക. വറുത്ത് വച്ചിരിക്കുന്ന തേങ്ങാകൊത്ത് ഇട്ടു കൊടുക്കുക.

Step 4

ഒരു ചട്ടിയിൽ 1 tsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അതിലോട്ടു ഒരു tsp കടുക് ഇട്ട് പൊട്ടിക്കുക.

2 ഉള്ളി, ഒരു തണ്ട് വേപ്പില, 5 വറ്റൽ മുളക് ഇവ നന്നായി മൂപ്പിച്ചെടുക്കുക. ഈ കടുക് വറവ് ഇഞ്ചി കറിയിൽ ഒഴിക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇഞ്ചിക്കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here