ആവശ്യമായ സാധനങ്ങൾ :-
ചെറുപയർ പരിപ്പ് – 1 കപ്പ്
ശർക്കര – 250 ഗ്രാം
രണ്ടാംപാൽ – 2 കപ്പ്
ഒന്നാം പാൽ -2 കപ്പ്
വെള്ളം – 2 കപ്പ്
നെയ്യ് – 2 ടേബിൾ സ്പൂൺ
ചുക്ക് പൊടി – 1/4 ടീസ്പൂൺ
ഏലക്ക പൊടി -1/4 ടീസ്പൂൺ
തേങ്ങ കൊത്ത് – 1/4 കപ്പ്
അണ്ടിപ്പരിപ്പ് -7
ഉണക്ക മുന്തിരി – 8
ഉണ്ടാക്കുന്ന വിധം :-
ഒരു കുക്കറിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് പരിപ്പ് കഴുകി ഊറ്റിയത് ചേർത്തു നന്നായി വഴറ്റുക..
ഇതിലേക്ക് നമുക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് കുക്കറിൽ ഒരു വിസിൽ വരുത്താം.. ഇനി ഇതിലേക്ക് ശർക്കര പാനിയാക്കി ചേർത്ത് കൊടുക്കുക.
നന്നായി ശർക്കരയിൽ ഒന്നു വരുകി എടുക്കണം.. ഒരു ടീ സ്പൂൺ നെയ്യും ചേർത്തു കൊടുക്കാം.
ഇനി നമുക്ക് ഇതിലേക്ക്, തേങ്ങയുടെ രണ്ടാം പാൽ ചേർത്തു കൊടുക്കാം. നന്നായി വറ്റി വരുമ്പോൾ.. ചുക്ക് ഏലക്ക പൊടി ചേർക്കാം.. ഇനി നമുക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കാം.
പായസം ഒന്നു കുറുകിവരുമ്പോൾ.. തീ ഓഫ് ചെയ്യാം. ഇതിലേക്ക് തേങ്ങാക്കൊത്ത്,& അണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യിൽ വറുത്തു ചേർക്കാം.. നമ്മുടെ പ്രഥമൻ ഇവിടെ റെഡിയായിട്ടുണ്ട്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.