Home Masala ബട്ടർ മഷ്റൂം മസാല വളരെ ടേസ്റ്റി ആണ് നിങ്ങൾ എല്ലാവരും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു...

ബട്ടർ മഷ്റൂം മസാല വളരെ ടേസ്റ്റി ആണ് നിങ്ങൾ എല്ലാവരും ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ബട്ടർ മഷ്റൂം മസാല

തയ്യാറാക്കുന്ന വിധം

ബട്ടർ മഷ്റൂം 200 ഗ്രാം
നന്നായി കഴുകി വൃത്തിയാക്കി ചെറിയ കനത്തിൽ കഷണങ്ങളായി അരിഞ്ഞു വെക്കുക.

ഒരു പാത്രം ചൂടാക്കി അതിലേക്ക്
1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
ചേർത്തു കൊടുക്കാം.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് കറുവപ്പട്ട
ഗ്രാമ്പൂ
ഏലക്ക
എന്നിവ ചേർത്ത് ഒന്ന് വറുക്കാം.പിന്നെ അതിലേക്ക്
രണ്ടു ചെറിയ സവാള അരിഞ്ഞത്
10 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കുറച്ചു ഉപ്പ് ഇട്ട് വഴറ്റുക.
ഒരു ടീസ്പൂൺ ഇഞ്ചി
പച്ചമുളക്
വെളുത്തുള്ളി
എന്നിവ ചതച്ചത് ചേർത്ത് കൊടുക്കാം.
നന്നായി വഴന്നു വരുമ്പോൾ ഒരു തക്കാളി യുടെ പകുതി അരിഞ്ഞതും ചേർത്തു കൊടുക്കാം.

തക്കാളി അടച്ചു വച്ച് രണ്ടു മിനിറ്റ് വേവിക്കണം. അതിനുശേഷം അതിലേക്ക്
രണ്ട് ടീസ്പൂൺ മുളകുപൊടി
ഒരു ടീസ്പൂൺ മല്ലിപ്പൊടി
1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി
ഒരു ടീസ്പൂൺ കുരുമുളകുപൊടി
1 ടീസ്പൂൺ ഗരംമസാലപ്പൊടി
ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കാം.

ഒരു പാത്രം എത്ര ചൂടാക്കി അതിലേക്ക്
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ
ചേർത്ത് അതിലേക്ക് നമ്മൾ അരിഞ്ഞുവച്ചിരിക്കുന്ന
മഷറൂം കഷണങ്ങളും
ആവശ്യത്തിന് ഉപ്പും
ഒരു ടീസ്പൂൺ കുരുമുളകുപൊടിയും
കുറച്ച് കറിവേപ്പിലയും
ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

വഴന്നു വന്നാൽ നമ്മൾ തയ്യാറാക്കി വെച്ചിരിക്കുന്ന മസാല കൂട്ട് ചേർത്ത് 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.

അടിപൊളി ടേസ്റ്റി ആയ മഷ്റൂം മസാല റെഡി ആയി വന്നിട്ടുണ്ട്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മഷ്റൂം മസാല ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here