Home Recipes ഹായ് കൂട്ടുകാരെ , ഓണത്തിന് നല്ല രുചിയുള്ള മത്തങ്ങാ പയർ എരിശ്ശേരി ഉണ്ടാക്കിയാലോ … ഉണ്ടാകാത്തവർ...

ഹായ് കൂട്ടുകാരെ , ഓണത്തിന് നല്ല രുചിയുള്ള മത്തങ്ങാ പയർ എരിശ്ശേരി ഉണ്ടാക്കിയാലോ … ഉണ്ടാകാത്തവർ തീർച്ചയായും ഇങ്ങനെ ഒന്നുണ്ടാക്കി നോക്കണം എല്ലാവർക്കും ഇഷ്ടപ്പെടും

മത്തങ്ങാ പയർ എരിശ്ശേരി

ചേരുവകൾ

മത്തങ്ങാ-3 cup

വൻപയർ -1 cup

തേങ്ങാ -2 cup

മുളകുപൊടി -1 tspoon

മഞ്ഞൾപൊടി -1/4 tspoon

കുരുമുളകുപൊടി-1/2 tspoon

പച്ചമുളക് -2

കടുക് -1/4tspoon

വറ്റൽമുളക്-3

ഉഴുന്ന് -1tspoon

കറിവേപ്പില-ആവശ്യത്തിന്

ശർക്കര -1 tablespoon

ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഒരു പ്രഷർ കുക്കറിലേക്ക് 5 മണിക്കൂർ കുതിർത്ത പയറും 2 ഗ്ലാസ് വെള്ളവും ചേർക്കാം .4 whisle മീഡിയം flame ൽ വെയ്ക്കാം .

ഇതിലേക്ക് മത്തങ്ങാ ചേർക്കാം,മുളകുപൊടി,മഞ്ഞൾപൊടി ,കുരുമുളകുപൊടി,പച്ചമുളക് ,ഉപ്പ് ചേർക്കാം .ഇനി 1 whisle കേൾക്കുന്നവരെ വയ്ക്കാം .

തേങ്ങയും ജീരകവും 1/ 2 ഗ്ലാസ് വെള്ളമൊഴിച്ചു അരച്ചെടുക്കാം .ഇതു വേവിച്ച മത്തങ്ങാ പയറിലേക്ക് ചേർക്കാം .ഇനി കറി ഒന്ന് കുറക്കണം .കുറച്ചു മത്തങ്ങ കഷ്ണങ്ങൾ ഉടച്ചു ചേർക്കാം .

ഇതിലേക്ക് ശർക്കരയും,ആവശ്യത്തിന് ഉപ്പും ചേർക്കാം .
ഒരു പാനിലേക്കു 3 tablespoon വെളിച്ചെണ്ണ ചേർക്കാം,ഇതിലേക്ക് കടുക് ഇട്ടു പൊട്ടിക്കാം ,ഉഴുന്ന് ചേർക്കാം,വറ്റൽ മുളകും കറിവേപ്പിലയും ചേർക്കാം ,ഇതിലേക്ക് 1 cup thenga ചേർത്ത് വറുത്തെടുക്കാം .

വറുത്തു വെച്ച തേങ്ങാ കൂടി എരിശ്ശേരിയിൽ ചേർത്ത് ഇളക്കാം .
എരിശ്ശേരി തയ്യാറായി

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here