Home Curry നാടൻ ഹോട്ടൽ രുചിയിൽ വെല്ലും രുചിയിൽ ഒരു കിടിലൻ മീൻ കറി തയ്യാറാക്കാം മീൻകറി ഇഷ്ടമില്ലാത്തവർ...

നാടൻ ഹോട്ടൽ രുചിയിൽ വെല്ലും രുചിയിൽ ഒരു കിടിലൻ മീൻ കറി തയ്യാറാക്കാം മീൻകറി ഇഷ്ടമില്ലാത്തവർ പോലും ഈ മീൻ കറി കൂട്ടി ഒരു പറ ചോറൂണും

ഒരിക്കലെങ്കിലും ഇങ്ങനെ മീൻകറി തയ്യാറാക്കി നോക്കൂ

ആവശ്യമുള്ള സാധനങ്ങൾ

മീൻ-6കഷ്ണം

തേങ്ങയുടെ ഒന്നാംപാൽ -1കപ്പ്

തേങ്ങയുടെ രണ്ടാംപാൽ -1കപ്പ്

മുളകുപൊടി -1 1/2tbsp

മഞ്ഞൾപ്പൊടി -1/4tbsp

മല്ലിപ്പൊടി-1/2tbsp

വെളിച്ചെണ്ണ-6tbsp

ഉപ്പ് -ആവശ്യത്തിന്

കടുക് -1/2tsp

വെള്ളം-2കപ്പ്

ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1tbsp

കറിവേപ്പില -ആവശ്യത്തിന്

തക്കാളി -1ചെറുത്

സവാള-1വലുത്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഒരു ചട്ടിയിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിനു ശേഷം ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് നെടുകെ കീറിയതും ഇട്ടു കൊടുക്കുക എല്ലാം കൂടി ഒന്ന് ചൂടാക്കിയെടുക്കുക ഒന്ന് ചൂടായി വരുന്ന സമയത്ത് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മല്ലിപ്പൊടി ഒന്നര ടേബിൾസ്പൂൺ മുളകുപൊടി ഇട്ട് പൊടികളുടെ പച്ചമണം മാറുന്നത് വരെ വയറ്റിഎടുക്കാം… ശേഷം തീ ഓഫ് ചെയ്ത് ഇതൊന്ന് തണുക്കാൻ വേണ്ടി മാറ്റി വെക്കാം

ഇനി ഒരു മിക്സിയുടെ ജാറിൽ ലേക്ക് ഒരു കപ്പ് തേങ്ങ ഒഴിച്ച് തേങ്ങ മുങ്ങി നില്ക്കാൻ പാകത്തിനുള്ള വെള്ളം മാത്രം ഒഴിച്ച് നല്ലവണ്ണം അടിച്ചെടുക്കുക നല്ലവണ്ണം അടിച്ചു അതിനുശേഷം തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മാറ്റിയെടുക്കാം….

ഇനി നേരത്തെ നമ്മൾ ചൂടാറാൻ വേണ്ടി മാറ്റി വെച്ച തക്കാളി സവാള മസാല മിക്സ് ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലവണ്ണം അടിച്ചെടുക്കുക എടുക്കുമ്പോൾ നമ്മൾ മാറ്റിവെച്ച തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് വേണം അടിച്ചെടുക്കാൻ ഈ അരപ്പ് നേരത്തെ നമ്മൾ മാറ്റിവച്ചിരുന്ന ചട്ടിയിലേക്ക് ഒഴിക്കാം.. ഇനി ആ മിക്സിയുടെ ജാർ ലേക്ക് ഒരു കപ്പ് വെള്ളം കൂടി ഒഴിച്ച് മിക്സി മിക്സി കഴുകി ആ വെള്ളം കൂടി ഈ ചട്ടിയിലേക്ക് ഒഴിക്കാം ഇതൊന്നു തിളച്ചു വരുന്ന സമയത്ത്, നമ്മൾ കഴുകി വൃത്തിയാക്കി വെച്ച് മീൻ കഷണങ്ങൾ ഇതിലേക്ക് ഇട്ടുകൊടുക്കാം ആവശ്യത്തിനുള്ള ഉപ്പും കൂടി ഇട്ട് ഒന്നിളക്കി കൊടുക്കാം ഇനി ഇത് അഞ്ച് മിനിറ്റ് വേവിച്ചെടുക്കാം…

അഞ്ച് മിനിട്ടിന് ശേഷം ഇതിലേക്ക് നമ്മൾ നേരത്തെ മാറ്റിവച്ചിരുന്ന തേങ്ങയുടെ ഒന്നാം പാലും കൂടി ഒഴിച്ചു കൊടുക്കാം ഇനി മറ്റൊരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ഇട്ട് ഒന്നിളക്കി കൊടുക്കാം നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന മീൻ കറി യിലേക്ക് ഒഴിച്ചു കൊടുക്കാം സ്വാദിഷ്ഠമായ മീൻ കറി തയ്യാർ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മീൻ കറി   ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here