Home Chicken എല്ലാവരും ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് അറേബ്യൻ സ്റ്റൈൽ ചിക്കൻ സുർബിയാൻ എല്ലാവരും ട്രൈ ചെയ്തു നോക്കു...

എല്ലാവരും ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് അറേബ്യൻ സ്റ്റൈൽ ചിക്കൻ സുർബിയാൻ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

 

Ingredients :

ചോറിന് വേണ്ടി :-

ബസുമതി അരി:1kg

പട്ട :2pieces

ഏലക്ക:7

ഗ്രാമ്പു:7

ഉപ്പ് പാകത്തിന്

വെള്ളം

ചിക്കൻ മസാലക്ക് വേണ്ടി:-

ചിക്കൻ :1 1/2kg

വലിയുള്ളി:4,അരിഞ്ഞത്

സൺഫ്ലവർ ഓയിൽ :1/2cup

താക്കളി:1, sliced

ഇഞ്ചി :1piece

വെളുത്തുള്ളി:7cloves

തൈര് :1cup

ചെറിയ ജീരകം:1tsp

കുരുമുളക് പൊടി:2tsp

ബിരിയാണി മസാല 2tbsp

മല്ലിപൊടി :1tbsp

മാഗ്ഗി ക്യൂബ്:1

ഉപ്പ് പാകത്തിന്

ഉരുളൻ കിഴങ്ങ്:2

മുസംബി തൊലി:3pieces

മല്ലിയില

ചുവപ്പ് ഫുഡ്‌ കളർ

തയ്യാറാക്കുന്ന വിധം

ആദ്യം ബസുമതി അരി 30മിനുട്ട് വെള്ളത്തിൽ കുതിർക്കാൻ വെക്കണം. ഈ സമയം വലിയുള്ളി അറിഞ്ഞത് എല്ലാം മൊരിയനെ ഫ്രൈ ചെയ്തെടുക്കണം.

സൺഫ്ലവർ ഓയിലിൽ ആണ് ഫ്രൈ ചെയ്തത്. ഇനി ഒരു മിക്സി ജാർ എടുത്ത് അതിലേക്ക് ഉള്ളി ഫ്രൈ ചെയ്തത് പകുതി ഇട്ട് കൊടുക്കാം.

ഇതിലേക്ക് തക്കാളി അറിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ജീരകവും തൈരും കുരുമുളക് പൊടിയും, ബിരിയാണി മസാലയും മല്ലിപൊടിയും മാഗ്ഗി ക്യൂബും പാകത്തിന് ഉപ്പും ചേർത്തു ആവിശ്യത്തിന് വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കാം.

ഇനി ബിരിയാണി പോട്ട് എടുത്ത് ഉള്ളി ഫ്രൈ ചെയ്ത ഓയിൽ ഒഴിച് കൊടുക്കാം. ഇതിലേക്ക് കഴുകി വൃത്തി ആക്കിയ ചിക്കൻ പീസ് ഇട്ട് കൊടുത്തു ഒന്ന് ചൂടാക്കിയെടുക്കാം.

ഇനി ഇതിലേക്ക് അരപ്പ് ചേർത്തു കൊടുക്കാം. എന്നിട്ട് നന്നായി മിക്സ് ചെയ്ത് ചിക്കൻ പകുതി വേവിക്കാം. ഈ സമയം അരി തിളപ്പിച്ച്‌ ഊറ്റി വെക്കണം. അതിനായി ഒരു ചാരുവം എടുത്ത് വെള്ളം തിളപ്പിക്കണം.

ഇതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, ഉപ്പ് എന്നിവ ഇട്ട് അരിയും ചേർത്തു മുക്കാൽ വേഗം വേവിച്ചു ഊറ്റിഎടുക്കണം. ഇനി ചിക്കനിലേക്ക് 3കഷ്ണം മുസംബി തൊലി ഇട്ട് കൊടുക്കണം.

പിന്നെ ഉരുളകിഴങ്ങ് നീളത്തിൽ മുറിച്ചതും ഇട്ട് കൊടുക്കാം. ഇനി ബാക്കിയുള്ള ഉള്ളി ഫ്രൈ ചെയ്തതിൽ കുറച്ചു മുകളിൽ ഇട്ട് കൊടുക്കാം. അതിനു മുകളിൽ ചോർ ഇട്ട് കൊടുക്കണം.

ഇനി മുകളിലായി ബാക്കി ഉള്ളി ഫ്രൈ യും മല്ലിയില അറിഞ്ഞതും കുറച്ചു റെഡ് ഫുഡ്‌ കളറും ചേർത്തു അടച്ചുവെച്ചു ചെറിയ തീയിൽ 30 മിനുട്ട് ദം ചെയ്യണം ശേഷം മസാലയും ചോറും മിക്സ് ചെയ്ത് വിളമ്പാം.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ സുർബിയാൻ ഇ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here