Home Recipes ഡോമിനോസ് ചേഞ്ച് ക്രിസ്പി പൊട്ടറ്റോ ടാക്കോസ്… കുറച്ചു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

ഡോമിനോസ് ചേഞ്ച് ക്രിസ്പി പൊട്ടറ്റോ ടാക്കോസ്… കുറച്ചു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഉറപ്പായും ഇഷ്ടപ്പെടും…

 

ടാക്കോസ്

  ചേരുവകൾ

മൈദ ഒരു കപ്പ്

വെള്ളം ആവശ്യത്തിന്

ഓയിൽ രണ്ട് ടേബിൾ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

ഉരുളക്കിഴങ്ങ് വേവിച്ചത് ഒരു കപ്പ്

ഉണക്ക മുളക് 5 എണ്ണം

മല്ലിയില രണ്ട് ടേബിൾസ്പൂൺ

സവാള-1

ടൊമാറ്റോ സോസ് 3 ടേബിൾ സ്പൂൺ

ചീസ് ഗ്രേറ്റ് ചെയ്തത് ഒരു കപ്പ്

ബട്ടർ ഒരു ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് മൈദ ആവശ്യത്തിന് ആയിട്ടുള്ള ഉപ്പ് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇതിലേക്ക് ആവശ്യത്തിന് വെളളം ചേർത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക.

ഇതിനു മുകളിലായി കുറച്ച് ഓയിൽ പുരട്ടി അതിനുശേഷം മൂടിവെക്കുക പിന്നെ നമുക്ക് മസാല റെഡിയാക്കാം അതിനായിട്ട് ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.ഇതിലേക്ക് 5 ഉണക്കമുളക് ചേർത്ത് വറുത്ത് മാറ്റുക അതേ ഓയിൽതന്നെ ഒരു സവാള നല്ലപോലെ വഴറ്റി എടുക്കുക വഴറ്റിയെടുത്ത സവാളയും മാറ്റിവയ്ക്കുക.

ഇനി ഒരു ബൗളിലേക്ക് വറുത്ത വെച്ചിട്ടുള്ള ഉണക്കമുളക് ചേർക്കുക ഇതിലേക്ക് കാൽ ടീസ്പൂൺഉപ്പു കൂടി ചേർത്ത് കൈകൊണ്ട് നല്ലപോലെ പൊടിച്ചെടുക്കുക.

ഇനി ഇതിലേക്ക് ഒരു കപ്പ് വേവിച്ച് ഉരുളക്കിഴങ്ങ് ചേർക്കുക മല്ലിയിലയും ചേർക്കുക ആവശ്യത്തിനായുള്ള ഉപ്പ് നേരത്തെ വച്ചിട്ടുള്ള സവാള എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക.

ഇപ്പോൾ മസാല റെഡിയായി ഇനി നേരത്തെ കുറച്ചു വെച്ചിട്ടുള്ള മാവിൽനിന്നും ഓരോ കഷണങ്ങൾ എടുത്ത് ചപ്പാത്തി പരത്തുന്നത് പോലെ പരത്തിയെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ ഓരോന്നായി ഇട്ടു കൊടുത്ത ഒരു മിനിറ്റ് നേരം ചൂടാക്കിയെടുക്കുക.

ഇനി ചൂടാക്കി എടുത്തിട്ടുള്ള ഓരോ ഷീറ്റും മുകളിലായി ടൊമാറ്റോ സോസ് പുരട്ടുക അതിനുമുകളിലായി ചീസ് ചേർത്തു കൊടുക്കുക മുകളിലായി ഉരുളകിഴങ്ങ് മസാല വെച്ചു കൊടുക്കുക വീണ്ടും മുകളിൽ ചീസ് വെച്ചു കൊടുക്കുക.

അതിനുശേഷം ഒരു സൈഡിൽ നിന്നും അടക്കുക ഇനി ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക ബട്ടർ ചേർത്തതിനുശേഷം റെഡിയാക്കി വെച്ചിട്ടുള്ള ടാക്കോസ് രണ്ടുമിനിറ്റ് ഫ്രൈ ചെയ്ത് എടുക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ടാക്കോസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here