Home Recipes കയ്പ്പില്ലാതെ പാവയ്ക്ക തോരൻ….. പല തോരനുകൾഉം ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഈ തോരൻ...

കയ്പ്പില്ലാതെ പാവയ്ക്ക തോരൻ….. പല തോരനുകൾഉം ട്രൈ ചെയ്തു നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഈ തോരൻ കുറച്ചു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

തയ്യാറാക്കുന്ന വിധം

ഞാനിവിടെ
വെളുത്ത പാവയ്ക്ക
ഒരെണ്ണത്തിനെ പകുതി ആണ് എടുത്തിരിക്കുന്നത്.

അതിനെ കുരുകളഞ്ഞ് നന്നായിട്ട് ചെറുതായി അരിഞ്ഞെടുക്കുക.
അതിലേക്ക്
അര ടീ സ്പൂൺ ഉപ്പുചേർത്ത്
നന്നായി കൈകൊണ്ട് തിരുമ്മി 5 മിനിറ്റ് അടച്ചു വയ്ക്കണം.

അതിനുശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കി
ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ
ചേർത്ത് കൊടുക്കാം.

വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക്
ഒരു ടീസ്പൂൺ കടുക്
ഇട്ടു പൊട്ടിക്കുക.

അതിലേക്ക് നമ്മൾ തയ്യാറാക്കിവെച്ചിരിക്കുന്ന
പാവയ്ക്ക
2 പച്ചമുളക് ചെറുതായി അരിഞ്ഞത്
കറിവേപ്പില
ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത്
ഒരു ടേബിൾ സ്പൂൺ ചിരകിയ തേങ്ങ
ഇതെല്ലാം കൂടി ചേർത്ത് ചെറിയ തീയിൽ നന്നായി വഴറ്റി എടുക്കണം.

അതിനു ശേഷം 5 മിനിറ്റ് അടച്ചു വച്ച് വേവിക്കണം.

വെന്തു കഴിയുമ്പോൾ മൂടി തുറന്ന് വെച്ച് ഉലർത്തി എടുക്കണം.

നല്ല കയ്പ്പില്ലാത്ത പാവയ്ക്കാ തോരൻ റെഡി ആയിട്ടുണ്ട്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പാവയ്ക്കാ തോരൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here