Home Recipes മൈദയും , മുട്ടയും ചേർക്കാതെ വീട്ടിൽ ഉള്ള സാധാരണ ചേരുവകൾ വച്ച് ബേക്കറി സ്റ്റൈൽ cookies...

മൈദയും , മുട്ടയും ചേർക്കാതെ വീട്ടിൽ ഉള്ള സാധാരണ ചേരുവകൾ വച്ച് ബേക്കറി സ്റ്റൈൽ cookies വീട്ടിൽ തന്നെ ഉണ്ടാക്കാം . അതും ഓവൻ ഇല്ല്യാതെ .

Eggless Wheat Cookies without Oven

ചേരുവകൾ :

ഗോതമ്പ് പൊടി -1.25 കപ്പ്

ബട്ടർ / നെയ്യ് – 1/2 cup

പൊടിച്ച പഞ്ചസാര – 1/2 cup

ബേക്കിംഗ് പൗഡർ – 1/2 ടീസ്പൂൺ

ഉപ്പ്‌ – 1/4 ടീസ്പൂൺ

വാനില എസ്സെൻസ് -1/2 teaspoon

കൊക്കോ പൗഡർ – 1 ടേബിൾസ്പൂൺ

വെള്ളം – 1 ടേബിൾസ്പൂൺ + 1 ടീസ്പൂൺ

ഉണ്ടാക്കുന്ന വിധം :

1. ഒരു പാത്രത്തിൽ ഗോതമ്പ് പൊടിയും , ബേക്കിംഗ് പൗഡർ , ഉപ്പ്‌ എന്നിവ ചേർത്ത് ഇളക്കി മാറ്റി വക്കുക .

2. വേറെ പാത്രത്തിൽ ബട്ടർ / നെയ്യ് ഇട്ടു ഒരു സ്പൂൺ ഉപയോഗിച്ച് നന്നായിട്ട് ഇളക്കി എടുക്കുക . അതിലേക്കു പഞ്ചസാരയും ചേർത്ത് ഇളക്കി യൊജിപ്പിക്കുക .നന്നായിട്ട് ഇളക്കി ഇളക്കി ഒരു ക്രീം പരുവത്തിൽ ആക്കി എടുക്കുക. ഇതിലേക്ക് വാനില എസ്സെൻസ് കൂടെ ചേർത്ത് യൊജിപ്പികുക .

3. ഇനി ഈ മിശ്രിതതിലെക്കു ഗോതമ്പ് പൊടി ചേർത്ത് ഇളക്കി കൈ കൊണ്ട് ഒരു മാവ് പരുവത്തിൽ കുഴച്ചു എടുക്കുക .ആവശ്യം എങ്കിൽ വെള്ളം അല്ലെങ്കിൽ പാൽ ഇത്തിരി ചേർത്ത് കുഴക്കുക .

4. ഇനി ഈ മാവിൽ നിന്ന് പകുതി എടുത്തു അതിലേക്കു കൊക്കോ പൗഡർ ചേർത്ത് നന്നായിട്ട് കുഴച്ചു എടുക്കുക .

5. ഇനി ഈ മാവിൽ നിന്ന് കുറേശ്ശെ എടുത്തു ഇഷ്ടമുള്ള അക്രതിയിൽ ആക്കി എടുക്കുക .എന്നിട്ട് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക .

6. അടി കട്ടിയുള്ള പാത്രം 10 മിനിറ്റ് മീഡിയം തീയിൽ ചൂടാക്കുക . ഇതിലേക്ക് cookies വച്ചിട്ടുള്ള പാത്രം ഇറക്കി വച്ച് മൂടുക .

7. ഒരു 20 -25 മിനിട്ടോളം മീഡിയം തീയിൽ bake ചെയ്യുക . നന്നായിട്ട് തണുത്തതിനു ശേഷം ഉപയോഗിക്കാം .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വീറ്റ് കുക്കീസ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here