ചേരുവകൾ
ന്യൂഡിൽസ് രണ്ടു പാക്കറ്റ്
ഉരുളക്കിഴങ്ങ് വേവിച്ചത്. ഒരു കപ്പ്
മുട്ട പുഴുങ്ങിയത് മൂന്നെണ്ണം,, (നാലാക്കി മുറിക്കുക)
സവാള 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്. ഒന്നര ടീസ്പൂൺ
മല്ലിപ്പൊടി ഒരു ടീസ്പൂൺ
കുരുമുളകുപൊടി അര ടീസ്പൂൺ
ഗരംമസാല അര ടീസ്പൂൺ
മഞ്ഞൾ പൊടി അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് അതിനുശേഷം നല്ലപോലെ തിളച്ചു വരുമ്പോൾ രണ്ടു പാക്കറ്റ് മാഗി പാക്കറ്റിൽ ഉള്ള മസാല ചേർക്കുക.
അതിനുശേഷം രണ്ടുമിനിറ്റ് വേവിച്ചെടുക്കുക. ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക.
ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക സവാള വഴറ്റി പകുതി വഴറ്റി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
അതിനുശേഷം മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക.
മാഗി വേവിച്ച് ഇതിലേക്ക് ഈ മസാല ചേർത്ത് കൊടുക്കുക ഒരു ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ച് ഉടച്ചതും കൂടെ മാഗി ലോട്ട് ചേർത്തു കൊടുക്കുക.
നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക.
അതിനുശേഷം നമ്മുടെ കയ്യിൽ കുറച്ച് ഓയിൽ പുരട്ടുക. മൂന്നു മുട്ട പുഴുങ്ങിയെടുക്കുക ഒരു മുട്ടയെ 4 പീസാക്കി മുറിച്ചെടുക്കുക.
കയ്യിൽ കുറച്ച് ഓയിൽ പുരട്ടി അതിനുശേഷം ന്യൂഡിൽസ് കുറച്ചെടുത്ത് കയ്യിൽ വച്ച് ഒന്നു പരത്തുക അതിനുശേഷം ഒരു പീസ് മുട്ട മുട്ട നടുവിലായി വച്ചു കൊടുക്കുക കയ്യിൽ വച്ച് ഒന്നു റോൾ ചെയ്യുക.
ഇനി റെഡിയാക്കി വെച്ചിട്ടുള്ള ഓരോ മാഗി കബാബ് ആദ്യം മുട്ടയിൽ ഒന്നു മുക്കുക. അതിനുശേഷം ബ്രെഡ്crumbs മുക്കി ചൂടായ എണ്ണയിൽ ഇട്ട് നല്ല ഗോൾഡൻ കളർ ഫ്രൈ ചെയ്തെടുക്കുക
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ന്യൂഡിൽസ് മുട്ടയും വെച്ചുകൊണ്ട് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.