മാമ്പഴ പുളിശ്ശേരി || സദ്യ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരി
ചേരുവകൾ
തൈര് —-3 cup
മാങ്ങ ———4 nos
പച്ചമുളക് ——–8 nos
മഞ്ഞൾപൊടി -1/4 tsp
ഉപ്പ്
ശർക്കര
തേങ്ങ –8 tbsp
മഞ്ഞൾപൊടി -1/4 tsp
ജീരകം———1/4 tsp
കുരുമുളക് -10 nos
കറിവേപ്പില
വെളിച്ചെണ്ണ -1 tbsp
ഉള്ളി -2 nos
വറ്റൽമുളക് ———5 nos
കടുക് 1 1/2 tdp
ഉലുവ —1 tsp
മുളകുപൊടി —1/2 tsp
തയ്യാറാക്കേണ്ട വിധം
ചട്ടിയിൽ മാങ്ങ, പച്ചമുളക്, മഞ്ഞൾപൊടി , ഉപ്പ് ആവശ്യത്തിന് വെള്ളവും ചേർത്ത് വേവിക്കാൻ വെക്കുക. നന്നായി വേവിച്ചതിന് ശേഷം ശർക്കര വെള്ളം ഒഴിച്ച് കൊടുക്കുക .
തേങ്ങ, മഞ്ഞൾപൊടി, ജീരകം, കുരുമുളക്, വേപ്പില ഇവ നന്നായി അരച്ചെടുക്കുക
തൈര് നന്നായി കട്ട ഇല്ലാതെ ഉടച്ചെടുക്കുക.
വേവിച്ചുവച്ചിരിക്കുന്ന മാങ്ങയിൽ അരപ്പുചേർത്ത് നന്നായി വഴറ്റുക , ആവശ്യത്തിന് ചൂടുവെള്ളം ചേർക്കുക പിന്നെ തൈരും ചേർക്കുക . നന്നായി ചൂടാക്കുക. തിളപ്പിക്കരുത്, തിളപ്പിച്ചാൽ പിരിഞ്ഞു പോകും.
വെളിച്ചെണ്ണയിൽ കടുക്, ഉലുവ , ഉള്ളി, വറ്റൽമുളക് , കറിവേപ്പില, മുളകുപൊടി ഇവ താളിച്ചു കറിയിൽ ചേർക്കുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.