വറുത്തരച്ച സാമ്പാർ ഇതിനെക്കാളും ഇരട്ടി രുചിയിൽ ഒരു സാമ്പാർ
ഇത്തവണ ഓണത്തിന് സാമ്പാർ ഇതുപോലെ തയ്യാറാക്കി നോക്കൂ
തയ്യാറാക്കുന്ന വിധം
ഈ സാമ്പാർ തയ്യാറാക്കുന്നതിനു വേണ്ടി അരക്കപ്പ് പരിപ്പ് വേവിച്ചെടുക്കുക മൂന്നു വിസിൽ അടച്ചാൽ മതിയാകും, തുറക്കുന്ന സമയത്ത് തവികൊണ്ട് നന്നായി ഉടച്ചു കൊടുത്തതിനുശേഷം മാറ്റി വയ്ക്കുക.
ഇനി ഓണാക്കി ഒരു പാത്രം വെച്ചു കൊടുക്കുക അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ചേർത്തു കൊടുക്കാം
അതിലേക്ക് സാമ്പാർ കഷ്ണങ്ങൾ ചേർത്ത് കൊടുക്കുക.
ഈ സാമ്പാർ ഇവിടെ വഴറ്റി ആണ് തയ്യാറാക്കുന്നത്
മൂന്ന് മിനിറ്റ് നേരം നന്നായി വഴറ്റിയെടുക്കുക
ഇനി അതിലേക്ക് പൊടികൾ ചേർത്ത് കൊടുക്കാം
രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ ജീരകം പൊടി അഞ്ചു പിഞ്ചു ഉലുവപൊടി ചേർത്തു നന്നായി പച്ചമണം മാറുന്നതുവരെ ഇളക്കുക.
അതിലേക്ക് നേരത്തെ വേവിച്ച ഉടച്ചു വെച്ചിരുന്ന പരിപ്പുചേർത്തിളക്കുക.
ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് 5 മിനിറ്റ് നേരം, പാകം ചെയ്യുക.
അഞ്ചു മിനിറ്റിനു ശേഷം മൂടി തുറന്ന് പുളിവെള്ളം ചേർത്തുകൊടുക്കാം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് ചേർക്കുക.
കാൽ ടീസ്പൂൺ കായപ്പൊടിയും കൂടെ ചേർത്ത് വീണ്ടും രണ്ട് മിനിറ്റ് പാകം ചെയ്യുക.
ഇനി കടുക് താളിച്ച് ചേർക്കാം ഇത്രയേ ഉള്ളൂ
കിടിലൻ സാമ്പാർ റെഡി
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വറുത്തരച്ച സാമ്പാർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.