Home Recipes ഏത്തപ്പഴവും ഒരിത്തിരി റവയും കൊണ്ട് ഒരു നാലുമണി പലഹാരം .കുട്ടികൾക്കു നല്ല പോലെ ഇഷ്ടപെടും .നല്ല...

ഏത്തപ്പഴവും ഒരിത്തിരി റവയും കൊണ്ട് ഒരു നാലുമണി പലഹാരം .കുട്ടികൾക്കു നല്ല പോലെ ഇഷ്ടപെടും .നല്ല പഴുത്ത ഏത്തപ്പഴം ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാം .

Rava Banana Balls

 

ചേരുവകൾ 

ഏത്തപ്പഴം – 2 എണ്ണം

റവ – 1/2 കപ്പ്

പാൽ – 1 കപ്പ്

നെയ്യ് – 3 ടേബിൾസ്പൂൺ

പഞ്ചസാര / ശർക്കര – 3 ടേബിൾസ്പൂൺ

ഏലക്ക പൊടി

ഉണ്ടാക്കുന്ന വിധം :-

1. പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു ചെറുതായി അരിഞ്ഞ ഏത്തപ്പഴം ഇട്ട് നന്നായിട്ട് വഴറ്റുക .

2. ഇനി ഇതിലേക്ക് പഞ്ചസാര / ശർക്കര ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കുക .

3. അടുത്തതായിട്ടു റവ ചേർത്ത് നന്നായിട്ട് 1 മിനിറ്റ് വറക്കുക .

4. ഇനി റവ വേവാൻ വേണ്ടി പാൽ കൂടെ ഒഴിച്ച് ഇളക്കി മൂടി വക്കുക .

5. റവ ഒക്കെ നന്നായിട്ട് വെന്ത് പഴം ആയിട്ട് ചേർന്ന് കിട്ടിയാൽ തീ കെടുത്താം .

6. കുറച്ചു നെയ്യ് കൂടെ ചേർത്ത് ചെറിയ ചൂടുള്ളപ്പോൾ തന്നെ ഉരുട്ടിയെടുക്കുക. സ്വാദിഷ്ടമായ പലഹാരം റെഡി !

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  റവ ബനാന ബോൾ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here