Home Chicken നമുക്കിന്ന് മുരിങ്ങ ഇല ചിക്കൻ തയ്യാറാക്കി നോക്കിയാലോ, എല്ലാരും ട്രൈ ചെയ്യു തീർച്ചയായും ഇഷ്ടപ്പെടും..

നമുക്കിന്ന് മുരിങ്ങ ഇല ചിക്കൻ തയ്യാറാക്കി നോക്കിയാലോ, എല്ലാരും ട്രൈ ചെയ്യു തീർച്ചയായും ഇഷ്ടപ്പെടും..

മുരിങ്ങ ഇല ചിക്കൻ

ചേരുവകൾ

ചിക്കൻ 1

ചെറിയ ഉള്ളി 15.

വലിയ ഉള്ളി 3

വെളുത്തുള്ളി പേസ്റ്റ് 1സ്‌പൂൺ

ഇഞ്ചി പേസ്റ്റ് 1 സ്പൂൺ

മുളക് പേസ്റ്റ് 1സ്പൂൺ

തക്കാളി 3

കറിവേപ്പില 3തണ്ട്

ചിക്കൻ മസാല 1/2 സ്പൂൺ

മഞ്ഞപ്പൊടി. 1/2

മുളക് പൊടി 1/2

കാശ്മീരി ചില്ലി 2

മല്ലിപൊടി 2

ഗരം മസാല 1

കുരുമുളക് പൊടി 1

തേങ്ങാപ്പാൽ 1ആം പാൽ

തേങ്ങാപാൽ 2ആം പാൽ

ഉപ്പ്

ഓയിൽ

മുരിങ്ങ ഇല 10 തണ്ട്

തയ്യാറാക്കേണ്ട വിധം

പാൻ വച്ചു ഓയിൽ ഒഴിച്ച് ചൂടായാൽ ചെറിയ ഉള്ളി വലിയ ഉള്ളി എന്നിവ മൂപ്പിക്കാം നല്ലപോലെ മൂപ്പിക്കാം… ഇതിലേക്കി പേസ്റ്റ് ആക്കി വച്ച മുളക്.. ഇഞ്ചി വെളുത്തുള്ളി ചേർത്ത് നാണായി വഴറ്റുക പച്ച മണം മാറിയാൽ ഉടനെ തക്കാളി ചേർക്കുക നന്നായി വഴറ്റുക.. വഴറ്റിയ തക്കാളി ഉടഞ്ഞു തുടങ്ങി എങ്കിൽ ചിക്കൻ ചേർക്കാം ഇതിലേക്ക് പൊടികൾ ചേർക്കാം.. മഞ്ഞപ്പൊടി മുളകുപൊടി മല്ലിപൊടി ഗരംമസാല ചിക്കൻ മസാല എല്ലാം ചേർക്കാം നന്നായി ഇളക്കി യോജിപ്പിക്കാം… ശേഷം അടച്ചു വേവിക്കാം 10 മിനിറ്റ് കഴിഞ്ഞു 2ആം പാല് ചേർത്ത് വേവിക്കാം.. ന്നായി വെന്ത് കഴിഞ്ഞു എങ്കിൽ കുരുമുളക് പൊടി ചേർക്കാം.. കറിവേപ്പില കൂടെ ചേർക്കാം നന്നായി വീണ്ടും അടച്ചു വേവിക്കാം.. നല്ലപോലെ തിക്ക് ആയാൽ നമ്മുടെ മുരിങ്ങ ഇല ചേർക്കാം കൂടെ ഒന്നാം പാലും ചേർക്കുക… ഉപ്പ് നോക്കി ചേർത്ത് കൊടുക്കാം… 5മിനിറ്റ് മതിയാകും.. സാധനം റെഡി… മുരിങ്ങ ഇല ചേർക്കുബ്ബോൾ നല്ലപോലെ ചേർക്കുക ഒരു ചിക്കൻ കഷ്ണം എടുക്കുബ്ബോൾ മുരിങ്ങ ഇല ഒപ്പം കിട്ടുന്ന പോലെ ചേർക്കുക… ബാക്കി എല്ലാം വീഡിയോ കണ്ടോളു


ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here