Home Recipes സവാള കൊണ്ട് കിടിലൻ സമോസ തയ്യാറാക്കി നോക്കിയാലോ, എല്ലാരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും..

സവാള കൊണ്ട് കിടിലൻ സമോസ തയ്യാറാക്കി നോക്കിയാലോ, എല്ലാരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും..

ONION SAMOSA
സവാള കൊണ്ട് കിടിലൻ സമോസ

ചേരുവകൾ

മൈദ 250 ഗ്രാം

ഉപ്പ് ആവശ്യത്തിന്

ഒരു ടേബിൾ സ്പൂൺ ഓയിൽ

വെള്ളം ആവശ്യത്തിന്

250 ഗ്രാം സവാള

കാൽ കപ്പ് കാബേജ്

കാരറ്റ് കാൽ കപ്പ്

ഉപ്പ്ആവശ്യത്തിന്

മല്ലിപ്പൊടി അര ടീസ്പൂൺ

മുളകുപൊടി അര ടീസ്പൂൺ

കുരുമുളകുപൊടി അര ടീസ്പൂൺ

ജീരകം ഒരു സ്പൂൺ

തയ്യാറാക്കേണ്ട വിധം

ഒരു ബൗളിലേക്ക് മൈദ ചേർക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് കുറച്ചായി വെള്ളം ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ നല്ലപോലെ കുഴച്ചെടുക്കുക ഇനി മൂടിവെച്ച് ഒരു 15 മിനിറ്റ് മാറ്റിവയ്ക്കുക അടുത്തതായി മസാല റെഡിയാക്കാം
ഒരു പാനിൽ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ജീരകം ജീരകം ചേർക്കുക. പൊട്ടിക്കഴിയുമ്പോൾ ഇതിലേക്ക് 250 ഗ്രാം സവാള ചേർക്കുക സവാള ചേർത്ത് രണ്ട് മിനിറ്റ് വഴറ്റിയതിനു ശേഷം ഇതിലേക്ക് കാബേജ് ക്യാരറ്റ് എന്നിവ ചേർക്കുക. പച്ചക്കറികളെല്ലാം ചേർത്തതിനുശേഷം വഴറ്റിയെടുക്കുക ഇതിലേക്ക് മല്ലിപ്പൊടി മുളകുപൊടി കുരുമുളകുപൊടി ജീരകപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ വഴറ്റുക അതിനുശേഷം മാറ്റിവയ്ക്കുക

15 മിനിറ്റിനുശേഷം മാവ് എടുത്ത് 5 പീസ് ആക്കി മാറ്റി വെക്കുക. ഇതിൽ നിന്നും ഓരോന്ന് എടുത്ത് ചപ്പാത്തി പരത്തുന്ന പോലെ പരത്തിയെടുക്കുക 5 ഒരുമിച്ചു വെച്ചതിനുശേഷം ഒന്നുകൂടെ പരത്തിയെടുക്കുക അതിനു ശേഷം ഒരു പാനിൽ ചൂടാക്കി എടുക്കുക ഓരോ സൈഡും ഒരു മിനിറ്റ് വീതം ചൂടാക്കിയെടുക്കുക അതിനുശേഷം ചൂടാറുമ്പോൾ ഓരോ ലെയറുകൾ ആയി എടുക്കുക. സമോസ ഷീറ്റ് എല്ലാം കട്ട് ചെയ്ത് എടുക്കുക അതിനുശേഷം ഓരോ ഷീറ്റ് എടുത്തു മടക്കി അതിനുശേഷം ഉള്ളിൽ മസാല ഫിൽ ചെയ്തു മൈദമാവ് കൊണ്ട ഒട്ടിച്ചു എടുക്കുക. അതിനു ശേഷം ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കുക
വീഡിയോ കാണാൻ.

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here