Home Recipes സദ്യ സ്പെഷ്യൽ കുറുക്ക് കാളൻ തയ്യാറാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും

സദ്യ സ്പെഷ്യൽ കുറുക്ക് കാളൻ തയ്യാറാക്കി നോക്കിയാലോ, എല്ലാവരും ട്രൈ ചെയ്യൂ തീർച്ചയായും ഇഷ്ടപ്പെടും

സദ്യ സ്പെഷ്യൽ കുറുക്ക് കാളൻ

ചേരുവകൾ:

1. എത്തക്കായ – 2 എണ്ണം, തൊലി കളഞ്ഞ് നീളത്തിൽ അരിഞ്ഞത്

2. ഉപ്പ് – ആവശ്യത്തിന്

3. കുരുമുളക് പൊടി – 1/2 ടീസ്പൂൺ

4. കറിവേപ്പില

5. പച്ചമുളക് – 1 എണ്ണം

6. മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

7. നെയ്യ് – 1 ടീസ്പൂൺ

8. തേങ്ങ ചിരകിയത് – ഒരു തേങ്ങയുടെ പകുതി

9. ജീരകം – 1/2 ടീസ്പൂൺ

10. പച്ചമുളക് – 2 എണ്ണം

11. തൈര് – 1/2 ലിറ്റർ

12. വെള്ളം – 2 കപ്പ്

താളിക്കാൻ:

1. വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ

2. കടുക് – 1 ടീസ്പൂൺ

3. ഉണക്കമുളക് – 2 എണ്ണം

4. കറിവേപ്പില

പാചകം ചെയ്യുന്ന രീതി:

1. കായ, ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് നന്നായി വേവിച്ച് എടുക്കുക

2. കായ വെന്ത് വെള്ളം വറ്റി വരുമ്പോൾ നെയ്യ് ചേർത്ത് ഒന്ന് വരട്ടി എടുക്കുക

3. അതിലേക്ക് തൈര് ചേർത്ത് തിളപ്പിച്ച് വറ്റിച്ച് എടുക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുത്തു കൊണ്ടേ ഇരിക്കുക

4. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ കുറച്ച് വെള്ളം ചേർത്ത് വെണ്ണ പോലെ അരച്ചെടുക്കുക

5. തൈര് വറ്റി കുറുകി വരുമ്പോൾ അരപ്പ് ചേർത്ത് തിളപ്പിക്കുക

6. കുറുകി വരുമ്പോൾ വാങ്ങി വയ്ക്കുക

7. വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ താളിച്ച് കാളനിൽ ചേർത്ത് മിക്സ് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here