ഹായ് ഫ്രണ്ട്സ്,
റെസിപ്പി :- വാഴകൂമ്പ് ചെറുപയർ തോരൻ
ചേരുവകൾ :-
വാഴകൂമ്പ് -1
ചെറുപയർ -1/2 കപ്പ്
തേങ്ങാ ചിരകിയത് – 1 പിടി
മഞ്ഞൾ പൊടി -1/4tsp
മുളക് പൊടി -1 tsp
വെളുത്തുള്ളി- 3 അല്ലി
കറിവേപ്പില
ജീരക പൊടി -1/2 tsp
കടുക്
വറ്റൽ മുളക്
എണ്ണ
തയ്യാറാക്കേണ്ട വിധം
ചെറുപയറിനെ ഒരു പ്രഷർ കുക്കറിൽ ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. വാഴക്കൂമ്പു വൃത്തിയാക്കുക, പുറം ഇതളുകൾ (ചുവപ്പ്) നീക്കംചെയ്ത് ചെറിയ കഷണങ്ങളായി മുറിക്കുക.ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു വറ്റൽ മുളക് ,കറിവേപ്പില ചേർക്കുക. അരിഞ്ഞ വാഴകൂമ്പ് ചേർക്കുക. ഉപ്പും ,1 ടേബിൾസ്പൂൺ വെള്ളവും കൂടി ചേർത്ത് അടച്ചു വച്ച് 3 മിനിറ്റ് വേവിക്കുക.. ഇനി വേവിച്ച ചെറുപയറിനൊപ്പം 3-4 മിനിറ്റ് വേവിക്കുക. അതേസമയം, തേങ്ങ, മഞ്ഞൾപ്പൊടി , മുളക് പൊടി , ജീരക പൊടി , വെളുത്തുള്ളി ,കറിവേപ്പില എന്നിവ മിക്സിടെ ചെറിയ ജാറിൽ ഇട്ടു ഒന്ന് കറക്കി എടുക്കുക . ഇത് ചട്ടിയിൽ ചേർത്ത് മൂടി മറ്റൊരു 2 മിനിറ്റ് കൂടി വേവിക്കുക. ഉപ്പ് ക്രമീകരിച്ച് നന്നായി ഇളക്കുക.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.