Kozhi injji peralan
കോഴി ഇഞ്ചി പെരളൻ
ചേരുവകൾ
കാപ്സികം 2
ഉള്ളി 2
ഇഞ്ചി 50ഗ്രാം
ആദ്യം തന്നെ കാപ്സികം ഉള്ളി ഇഞ്ചി എന്നിവ നല്ലപോലെ കട്ട് ചെയ്തു ഫ്രൈ ചെയ്യുക… ശേഷം പേസ്റ്റ് ആക്കുക മാറ്റിവെക്കുക
ക്യാരറ്റ്
കാബേജ്
ജിൻജർ
ക്യാപ്സികം
ഈ നാലു കൂട്ടം വെജിറ്റബിൾസ് നല്ലപോലെ ജൂലിയൻ കട്ട് ചെയ്ത് മിക്സ് ആക്കി മാറ്റി വക്കുക
കോഴി 1
ചെറിയ ഉള്ളി 15
വെളുത്തുള്ളി 1കുടം
പച്ചമുളക് 4
കറിവേപ്പില 2തണ്ട്
മഞ്ഞപ്പൊടി 1/2 സ്പൂൺ
മല്ലിപൊടി 1 സ്പൂൺ
കാശ്മീരി മുളക് പൊടി 1 സ്പൂൺ
മുളകുപൊടി 1/2സ്പൂൺ
കുരുമുളക് പൊടി 1 സ്പൂൺ
ഗരം മസാല 1/2സ്പൂൺ
മീറ്റ് മസാല 1 സ്പൂൺ
തേങ്ങ പാൽ 1…2
അണ്ടിപ്പരിപ്പ് പേസ്റ്റ് 2 സ്പൂൺ
ഓയിൽ
പാൻ വച്ച് ഓയിൽ ഒഴിക്കുക നല്ലപോലെ ചൂടായാൽ ചെറിയ ഉള്ളി ചേർക്കുക നല്ലപോലെ വഴറ്റുക.. ഇതില്ലേക്ക് പച്ചമുളക്.. വെളുത്തുള്ളി കറിവേപ്പില ചേർത്ത് നല്ലപോലെ വഴറ്റുക… 5 മിനിറ്റ് ശേഷം കോഴി ചേർക്കുക..ഒന്ന് ഇളക്കി യോജിപ്പിക്കുക… ഇതില്ലേക്ക് പൊടികൾ ഓരോന്നും ചേർക്കുക.. കുരുമുളക് പൊടി ഇപ്പോൾ ചേർക്കേണ്ട… മഞ്ഞപ്പൊടി.. മല്ലിപൊടി .ഗരം മസാല.. കാശ്മീരി ചില്ലി.. മുളകുപൊടി ചേർക്കുക നന്നായി ഇളക്കി യോജിപ്പിക്കുക.. അടച്ചു വേവിക്കുക.. വേണമെങ്കിൽ വെള്ളം ചേർക്കാം…ഇതിലേക്ക് തേങ്ങാപാലിന്റെ 2ആം പാൽ ചേർക്കുക അടച്ചു വേവിക്കുക കോഴി വെന്ത് കഴിഞ്ഞു എങ്കിൽ നമ്മുടെ അരപ്പു ചേർക്കുക ഇതിലേക്ക് തേങ്ങാപാലിന്റെ 1ആം പാലും ചേർക്കുക ഒപ്പം കുരുമുളക് പൊടി.. ഉപ്പ് ചേർക്കുക നല്ലപോലെ തിക്ക് ആയി വരും… 2സ്പൂൺ അണ്ടിപ്പരിപ്പു അരച്ചത ചേർക്കുക കൂടെ കുറച്ചു കറിവേപ്പിലയും അടുപ്പിൽ നിന്നും ഇറക്കി വച്ച് നമ്മൾ ഉണ്ടാക്കിയ സാലഡ് ഇതിൽ ഇട്ടു നല്ലപോലെ ഇളക്കി യോജിപ്പിക്കുക
സാലഡ് ഒരു പീസ് ചിക്കൻ എടുക്കുബ്ബോൾ അതിനൊപ്പം സാലഡ് കിട്ടണം… ജിൻജർ ചിക്കൻ ഒന്നും അല്ല നമ്മുടെ കോഴി ഇഞ്ചി പെരളൻ മുന്നിൽ വന്നാൽ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.