ചേരുവകൾ
ഈത്തപ്പഴം പായസം
ഈത്തപ്പഴം 10 എണ്ണം
അണ്ടിപ്പരിപ്പ് 10
പാൽ 2 കപ്പ്
ഏലക്ക പൊടി
പഞ്ചസാര 2Tbsp
താളിക്കാൻ
നെയ്
മുന്തിരി
അണ്ടിപ്പരിപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം ഈത്തപ്പഴം കുരുകളഞ്ഞു 4tbsp ചൂടുള്ള പാലിൽ കുതിർക്കാൻ വയ്ക്കണം കൂടെ തന്നെ അണ്ടിപ്പരിപ്പ് ചൂട് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം.
ഏകദേശം അരമണിക്കൂർ വയ്ക്കണം ശേഷം ഇവ നന്നായി അരച്ച് എടുക്കുക. പത്രത്തിൽ ഒന്നര കപ്പ് പാൽ വച്ചു നന്നായിട്ട് തിളപ്പികക.
പാൽകുറുകിവരുമ്പോൾ അരച്ചുവച്ച കൂട്ടുകൾ ചേർക്കാം നന്നായി ഇളക്കി കൊടുക്കാം മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർക്കാം.
കൂടെ തന്നെ ഏലക്ക പൊടി ചേർക്കാം അവസാനം നെയ്യിൽ അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തു പായസത്തിലോട്ട് ചേർക്കാം.
നല്ല അടിപൊളി ഈത്തപ്പഴ പായസം തയ്യാറായി…..
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈത്തപ്പഴം പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.