Home Recipes കുറച്ചു കപ്പലണ്ടിയും ഒരു തക്കാളിയും ഉണ്ടെങ്കിൽ ഇതു പോലെ ഉണ്ടാക്കി നോക്കൂ… ഇത് കുറച്ചു വെറൈറ്റി...

കുറച്ചു കപ്പലണ്ടിയും ഒരു തക്കാളിയും ഉണ്ടെങ്കിൽ ഇതു പോലെ ഉണ്ടാക്കി നോക്കൂ… ഇത് കുറച്ചു വെറൈറ്റി ആണ് എല്ലാവരും ഇങ്ങനെ ട്രൈ ചെയ്തു നോക്കൂ….

 

ചേരുവകൾ

കപ്പലണ്ടി ഒരു കപ്പ്

തക്കാളി ഒന്ന്

വെളുത്തുള്ളി നാലെണ്ണം

മല്ലി അര ടീസ്പൂൺ

ജീരകം ഒരു ടീസ്പൂൺ

ഉണക്കമുളക് അഞ്ചെണ്ണം

കാശ്മീരി മുളക് 1

തക്കാളി 1

ഉപ്പ് ആവശ്യത്തിന്

ഓയിൽ ഒരു ടേബിൾ സ്പൂൺ

വെള്ളം കാൽ കപ്പ്

പുളി ഒരു ചെറിയ കഷണം

 തയ്യാറാക്കുന്ന വിധം

ആദ്യം കപ്പലണ്ടി ഒന്ന് വറുത്തെടുക്കുക ചൂടാറിയതിനു ശേഷം തോട് എല്ലാം കളഞ്ഞു മാറ്റിയെടുക്കുക.

ഇതിനു പകരമായി വറുത്ത കപ്പലണ്ടിയും ഉപയോഗിക്കാം ഒരു പാനിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക ചൂടാകുമ്പോൾ ഒരു സവാള അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക.

ഒരു ചെറിയ കഷണം പുളി കൂടെ ചേർത്ത് കൊടുക്കുക.ഇതിലേക്ക് വെളുത്തുള്ളി കൂടെ ചേർക്കുക വഴറ്റിയ ശേഷം ജീരകം മല്ലി എന്നിവ കൂടെ ചേർക്കുക.

ഇനി ഉണക്കമുളക് ചേർത്ത് കൊടുക്കുക നല്ലപോലെ മുളകിന് കളർ എല്ലാം മാറി വരുമ്പോൾ ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് കൂടെ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.

ആവശ്യത്തിനായുള്ള ഉപ്പും കൂടെ ചേർക്കുക.നല്ലപോലെ വഴറ്റി വന്നതിനു ശേഷം വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടി കൂടെ ചേർത്ത് ഒരു മിനിറ്റ് ചൂടാക്കുക നല്ലപോലെ ചൂടാറിയതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് കാൽകപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

ഒരു ബൗളിലേക്ക് ചട്നി മാറ്റുക.മുകളിലായി കടുക് താളിച്ച് ഒഴിക്കുക ദോശയുടെ കൂടെ കഴിക്കാൻ നല്ല ടേസ്റ്റ് റെഡിയാക്കി ആവുന്ന ഒരു ചട്നി ആണിത്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കപ്പലണ്ടിയും തക്കാളിയും വെച്ച് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here