Home Payasam പിങ്ക് കളർ പാൽ പായസം – ഓണസദ്യ സ്പെഷ്യൽ….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും...

പിങ്ക് കളർ പാൽ പായസം – ഓണസദ്യ സ്പെഷ്യൽ….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

 

പിങ്ക് കളറിൽ പാൽ പായസം പ്രഷർ കുക്കറിൽ ഉണ്ടാക്കിയിട്ടുണ്ടോ? കാരമൽ സിറപ്പ് ചേർക്കാതെ ടേസ്റ്റിയായ പാൽ പായസം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ?

ചേരുവകൾ:

1. പാൽ – 5 കപ്പ്

2. പഞ്ചസാര – 3/4 കപ്പ്

3. വെള്ളം – 1 കപ്പ്

4. ഉപ്പ് – ഒരു നുള്ള്

5. പൊടിയരി – 1/2 കപ്പ് (പകരം ഉണക്കലരിയോ ദോശയരിയോ എടുക്കാം)

പാചകം ചെയ്യുന്ന രീതി:

1. ഒരു വലിയ പ്രഷർ കുക്കറിൽ പാലും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്യുക

2. ഹൈ ഫ്ലെയ്മിൽ വച്ച് തിളപ്പിക്കുക

3. തിള വന്ന് കഴിഞ്ഞാൽ കുക്കർ മൂടി വെയ്റ്റ് ഇടുക

4. തീരെ ചെറിയ തീയിൽ വച്ച് 45 മിനിറ്റ് വേവിയ്ക്കുക
(വിസിൽ വന്നാലും പേടിക്കേണ്ട, കുക്കറിൻ്റെ വാഷർ കംപ്ലൈന്റ് ഇല്ലെങ്കിൽ തിളച്ച് തൂവുകയില്ല)

5. 45 മിനിറ്റ് കഴിഞ്ഞാൽ പാൽ നല്ല പിങ്ക് നിറം ആയിട്ടുണ്ടാവും

6. അതിലേക്ക് അരിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക

7. കുക്കർ മൂടി വച്ച് 30 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കുക

8. ശേഷം വിളമ്പാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പിങ്ക് പാൽപ്പായസം  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here