Home Curry നല്ല അടിപൊളി ഇഞ്ചി കറി തയ്യാറാക്കാം.. വളരെ എളുപ്പത്തിൽ എങ്ങനെ ഇഞ്ചി കറി തയ്യാറാക്കാം എന്ന്...

നല്ല അടിപൊളി ഇഞ്ചി കറി തയ്യാറാക്കാം.. വളരെ എളുപ്പത്തിൽ എങ്ങനെ ഇഞ്ചി കറി തയ്യാറാക്കാം എന്ന് നോക്കാം.. എല്ലാവരും പോയി ചെയ്തു നോക്കൂ

INGREDIENTS

ഇഞ്ചി – 100gm

ചെറിയ ഉള്ളി -200gm

പച്ച മുളക് -6

വാളൻ പുളി

മുളക് പൊടി -2tbsp

കായപൊടി -1/4tsp

ഉലുവപ്പൊടി -1/4tsp

ഉപ്പ്

കടുക്

ഉണക്ക മുളക്

കറിവേപ്പില

വെളിച്ചെണ്ണ

preparation :-

ഇഞ്ചി നന്നായി കഴുകി കനം കുറച്ച് അരിഞ്ഞു വെളിച്ചെണ്ണ യിൽ മുപ്പിച്ചെടുക്കുക. ബാലൻസ് വരുന്ന എണ്ണയിൽ തന്നെ ചെറിയ ഉള്ളിയും കനം കുറച്ച് അരിഞ്ഞു മുപ്പിച്ചെടുക്കുക. ഉള്ളി പകുതി മൂത്ത് വരുമ്പോൾ അതിലേക്ക് പച്ചമുളക് കുടി ചെറുതായി അരിഞ്ഞു അതുകൂടി മുപ്പിക്കുക.

എല്ലാം വറുത്തു മാറ്റിയ ശേഷം മിക്സിയിൽ വറുത്തതെല്ലാം പൊടിച്ചെടുക്കുക. കടുക് വറുത്ത് അതിൽ മസാലകൾ എല്ലാം മുപ്പിക്കുക.

അതിലേക്ക് പൊടിച്ചുവെച്ചിരിക്കുന്ന കൂട്ട് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച് യോജിപ്പിക്കുക തിളച്ചു വരുമ്പോൾ അതിലേക്ക് പുളി ആവശ്യത്തിന് പിഴിഞ്ഞ് ചേർക്കുക.

ഉപ്പ് ആവശ്യത്തിന് ചേർക്കുക. നന്നായി തിളച്ചു വറ്റിയ ശേഷം സ്റ്റോവ് ഓഫ്‌ ചെയ്യുക. ഇഞ്ചി കറി റെഡി…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഇഞ്ചിക്കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here