Home Beauty tips അധികമാളുകൾക്കും കെമിക്കൽസ് അടങ്ങിയിട്ടുള്ള ഫെയ്സ് വാഷ് യൂസ് ചെയ്യാൻ താല്പര്യം ഉണ്ടാകില്ല.. എന്നാൽ അവർക്ക് വേണ്ടി...

അധികമാളുകൾക്കും കെമിക്കൽസ് അടങ്ങിയിട്ടുള്ള ഫെയ്സ് വാഷ് യൂസ് ചെയ്യാൻ താല്പര്യം ഉണ്ടാകില്ല.. എന്നാൽ അവർക്ക് വേണ്ടി വീട്ടിൽ തന്നെ ഉണ്ടാക്കുന്ന കെമിക്കൽസ് ഒന്നുമില്ലാത്ത ഒരു ഫേസ് വാഷ്….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്പെടും..

ഇതിനെ നമ്മൾക്ക് ഫേസ് വാഷ് മാത്രമായിട്ടല്ല ആഴ്ചയിൽ ഒരുതവണ ഉപയോഗിക്കാവുന്ന ഒരു ഫേസ് സ്ക്രെബ്ബർ  കൂടി ആയി ഉപയോഗിക്കാം…

ആവശ്യമായ സാധനങ്ങൾ

കടലമാവ് – 1/2 tsp

ഓറഞ്ച് തൊലി പൊടിച്ചത് – 1 tsp

ലെമൺ പൗഡർ- 1tsp

ആര്യവേപ്പിലയുടെ പൊടി – 1/2 tsp(മുഖക്കുരു ഉള്ളവർ ആണെങ്കിൽ മാത്രം)

കസ്തൂരി മഞ്ഞൾ  – 4 പിഞ്ച്

ഫോർ സ്ക്രബ്ബർ

നാരങ്ങയുടെ തൊലി പൊടിച്ചത്- 1/2 tsp

നേരത്തെ നമ്മൾ ഉണ്ടാക്കി വെച്ച മിക്സിൽ നിന്നും ഒരു 1/2 tsp

തയ്യാറാക്കുന്ന വിധം

ഈ ചേരുവകളെല്ലാം കൂടി മിക്സ് ചെയ്ത് അതിൽ കുറച്ച് തേനൊഴിച്ച് ആണ് നമ്മളുടെ സ്ക്രബർ തയ്യാറാക്കുന്നത്.

നോർമൽ സ്കിൻ ആണെങ്കിൽ സാധാരണ വെള്ളത്തിൽ മിക്സ് ചെയ്ത് ഒന്ന് മുഖം കഴുകിയാൽ മതി. ഓയിൽ സ്കിൻ ആണെങ്കിൽ തൈര് മിക്സ് ചെയ്യാം, ഡ്രൈ സ്കിൻ ആണെങ്കിൽ കാച്ചാത്ത പാലിൽ മിക്സ് ചെയ്യാം, കൂടുതൽ മുഖക്കുരു ഉള്ളവരാണെങ്കിൽ റോസ് വാട്ടറിൽ ചെയ്യാം….

രാവിലെയും കിടക്കുന്നതിനു മുൻപും പുറത്തു പോയി വന്നതിനു ശേഷവും ഫെയ്സ് വാഷ് യൂസ് ചെയ്യുന്നതാണ് ചെയ്യുന്നതാണ് കൂടുതൽ ഉത്തമം

ഫെയ്സ് വാഷ്  യൂസ് ചെയ്തതിനുശേഷം നമുക്കിഷ്ടമുള്ള ഒരു മോയ്സ്റ്റൈസിങ് ക്രീം അപ്ലൈ ചെയ്യാവുന്നതാണ്

സ്ക്രബ്ബർ ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രമേ യൂസ് ചെയ്യാൻ പറ്റുകയുള്ളൂ

വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതാണ്

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here