Home Health കൊറോണ കാലത്ത് എല്ലാരും പ്രതിരോദശക്തിയുടെ പിന്നിൽ ആണ്. ഇത്രേം കാലം നമ്മൾ കഴിക്കാത്ത പലതും കഴിക്കുന്നു,...

കൊറോണ കാലത്ത് എല്ലാരും പ്രതിരോദശക്തിയുടെ പിന്നിൽ ആണ്. ഇത്രേം കാലം നമ്മൾ കഴിക്കാത്ത പലതും കഴിക്കുന്നു, കുടിക്കുന്നു ആ ലിസ്റ്റിൽ നിങ്ങൾക്കായി നിങ്ങളുടെ ആരോഗ്യത്തിനു ആയി ഇതാ ഒരു അടിപൊളി രുചിയിൽ ഗ്രീൻ പൂരി…

 

ഗ്രീൻ പൂരി

ചേരുവകൾ

1.ചീര -3 കൈ പിടി

2.സവാള -1

3.പച്ച മുളക് -1

4.ഗോതമ്പ് മാവ് -2 കപ്പ്‌

5.മൈദ -1/4 കപ്പ്‌

6.ഉപ്പ് -1 സ്പൂൺ

7.പഞ്ചസാര -1/4 സ്പൂൺ

8.ഓയിൽ – പൊരിക്കാനായി

 

തയ്യാറാക്കുന്ന വിധം

1.ചീര പേസ്റ്റ് തയാർ ആക്കാൻ ആയി ചീര, സവാള മുളക് 1/4 ഗ്ലാസ്‌ വെള്ളം ചേർതു മഷി പോലെ അരച്ച് എടുക്കുക.

2.പൂരി മാവ് തയാർ ആകാൻ ആയി 4 മുതൽ 7 വരെ ഉള്ള ചേരുവകൾ ചേർത്ത് ചീര പേസ് ടും ചേർത്ത് കുഴച്ചു എടുക്കുക.

ഇതിൽ നിന്നും നാരങ്ങ യുടെ അളവിൽ ഉരുളകൾ ആക്കി എടുക്കുക.ശേഷം പരതി എടുക്കുക.

3.ഓയിൽ ചൂടാക്കി പൂരി പൊരിച്ചു എടുക്കുക. മീഡിയം തീയിൽ ആണ് പൊരിച്ചു എടുക്കേണ്ടത്

തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഉപകാരപ്പെടും… എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കൂ..

LEAVE A REPLY

Please enter your comment!
Please enter your name here