ഇഞ്ചിക്കറി
തയ്യാറാക്കേണ്ട വിധം
Step 1
200 ഗ്രാം ഇഞ്ചി കനംകുറച്ച് അരിഞ്ഞെടുക്കുക.
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഒരു പിടി തേങ്ങാകൊത്ത് ഇട്ട് വറുത്തെടുക്കുക . പിന്നെ ഇഞ്ചി വറുത്തു മാറ്റുക. ആ എണ്ണയിൽ തന്നെ ഒരു മുറി തേങ്ങ, ഒരു നുള്ള് ജീരകം, 2നുള്ള് ഉലുവ, ഒരിതൾ വേപ്പില, ഒരുവെളുത്തുള്ളി, 2 ഉള്ളി എല്ലാം കൂടെ നന്നായി വറുത്തെടുക്കുക. അതിലോട്ട് മല്ലിപൊടി 2 tsp, മുളകുപൊടി 1tsp, കാശ്മീരി മുളകുപൊടി 2 tsp, കായപൊടി 1/4 tsp, മഞ്ഞൾപൊടി 1/4 tsp ചേർത്ത് നന്നായി ഇളക്കി മാറ്റി വെക്കുക.
Step 2
വറുത്ത് വച്ചിരിക്കുന്നു ഇഞ്ചി മിക്സിയുടെ ചെറിയ ജാറിൽ ഇട്ടു ചതച്ചെടുക്കുക.
വറുത്ത് വച്ചിരിക്കുന്ന തേങ്ങ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
Step 3
ഒരു മൺചട്ടിയിൽ 1 tsp വെളിച്ചെണ്ണ ഒഴിക്കുക അതിലോട്ട് 6 പച്ചമുളക് ഇട്ട് വഴറ്റുക.ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും പിന്നെ അരപ്പും പിന്നെ ആവശ്യത്തിന് പുളിവെള്ളവും ചേർക്കുക. കുറച്ച് ശർക്കര വെള്ളവും ചേർക്കുക നന്നായി എണ്ണ തെളിയുന്നതുവരെ വറ്റിച്ചെടുക്കുക. വറുത്ത് വച്ചിരിക്കുന്ന തേങ്ങാകൊത്ത് ഇട്ടു കൊടുക്കുക.
Step 4
ഒരു ചട്ടിയിൽ 1 tsp വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അതിലോട്ടു ഒരു tsp കടുക് ഇട്ട് പൊട്ടിക്കുക. 2 ഉള്ളി, ഒരു തണ്ട് വേപ്പില, 5 വറ്റൽ മുളക് ഇവ നന്നായി മൂപ്പിച്ചെടുക്കുക. ഈ കടുക് വറവ് ഇഞ്ചി കറിയിൽ ഒഴിക്കുക.
വിശദമായ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.