Home Recipes മത്തൻ വൻപയർ എരിശ്ശേരി.. ഇതൊരു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക്...

മത്തൻ വൻപയർ എരിശ്ശേരി.. ഇതൊരു വെറൈറ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും

 

Ingredients

വൻപയർ:1cup

മത്തൻ:2cup

തേങ്ങ ചിരവിയത്:1cup+3/4cup

ചെറിയുള്ളി:2

ചെറിയ ജീരകം:1/4tsp

മുളക്പൊടി:1tsp

മഞ്ഞൾപൊടി:1/2ts

ഉപ്പ് പാകത്തിന്

വെളിച്ചെണ്ണ :2tbsp

കറിവേപ്പില:2stem

വറ്റൽമുളക്:3

വെള്ളം ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം വൻപയർ 6,7 മണിക്കൂർ കുതിർക്കണം.ശേഷം കുക്കറിൽ ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്തു നന്നായി വേവിക്കാം.

ശേഷം ഇതിലേക്ക് തൊലികളഞ്ഞു ചതുരത്തിൽ നുറുക്കിയെടുത്ത മത്തൻ ചേർക്കാം. ഇതിലേക്ക് മുളക്പൊടിയും മഞ്ഞൾപൊടിയും ചേർത്തു ഒന്നുകൂടെ വേവിക്കാം.

ഒരു വിസിൽ മതിയാവും. ഈ സമയം 1 കപ്പ്‌ തേങ്ങ ചിരവിയത് മിക്സി ജാറിൽ ഇട്ട് അതിലേക്ക് ചെറിയുള്ളിയും ചെറിയജീരകവും വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കാം. ഇനി കുക്കർ തുറന്ന് മത്തനും വൻപയറും നന്നായി ഉടച്ച ശേഷം അതിലേക്ക് അരപ്പ് ചേർത്തു നന്നായി ചൂടാക്കാം.

എന്നിട്ട് തീ ഓഫ് ചെയ്യാം. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ചു അതിലേക്ക് വെളിച്ചെണ്ണ ഒഴിച് ചൂടാവുമ്പോൾ കടുക് ഇട്ട് പൊട്ടിക്കാം. ഇനി ഇതിലേക്ക് കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് 3/4കപ്പ്‌ ചിരവിയ തേങ്ങാ ഇട്ട് ബ്രൗൺ കളർ ആവുന്നത് വരെ നന്നായി വറുക്കാം. ഇനി ഇത് മത്തൻ മിക്സിലേക്ക് ഇട്ട് നന്നായി യോചിപ്പിക്കാം.

മത്തൻ വൻപയർ എരിശ്ശേരി തയ്യാർ.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മത്തൻ വൻപയർ എരിശ്ശേരി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here