Home Recipes തിരക്കുപിടിച്ച ഓണസദ്യ തയ്യാറാക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ കുക്കർ പച്ചടി വെറും മിനിറ്റുകൾ കൊണ്ട് അതി സ്വാദിഷ്ടമായി...

തിരക്കുപിടിച്ച ഓണസദ്യ തയ്യാറാക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ കുക്കർ പച്ചടി വെറും മിനിറ്റുകൾ കൊണ്ട് അതി സ്വാദിഷ്ടമായി തയ്യാറാക്കാം….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ..

ഓണസദ്യയിലേ കേമൻ പച്ചടിയെ നമുക്കൊന്നു കുക്കറിൽ തയ്യാറാക്കിയാലോ

ആവശ്യമുള്ള സാധനങ്ങൾ

വെള്ളിരിക്കാ

തൈര്

തേങ്ങാ പച്ചമുളക് കറിവേപ്പില വറ്റൽമുള

ക്കടുക്

ചെറിയ ജീരകം

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് ഒരു കപ്പ് വെള്ളരിക്ക ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ഒരു കപ്പ് വെള്ളവും ഒഴിച്ച് ഒരു വിസിൽ വേവിച്ചെടുക്കുക ശേഷം കുക്കർ തുറന്നു നോക്കാം….

കുക്കറിൽ ബാക്കി വന്നിരിക്കുന്ന വെള്ളവും വെള്ളരിക്കയും വേറെ മാറ്റി വെക്കുക… ഇനിയൊരു മിക്സിയുടെ ജാറിൽ ലേക്ക് ഒരു കപ്പ് തേങ്ങയും അര ടീസ്പൂൺ കടുകും അര ടീസ്പൂൺ ജീരകവും നമ്മൾ നേരത്തെ മാറ്റി വച്ചിരിക്കുന്ന വെള്ളരിക്ക വെള്ളവും ഒഴിച്ച് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക…

ശേഷം ഈ അരപ്പ് നമ്മൾ നേരത്തെ വേവിച്ചുവെച്ച വെള്ളരിക്കയിലേക്ക് ഒഴിച്ചു കൊടുക്കുക… അരക്കപ്പ് വെള്ളവും കൂടി മിക്സിയുടെ ജാറിൽ ഒഴിച്ച് കഴുകി കുക്കറിലേക്ക് ഒഴിക്കുക….

തേങ്ങാ അരപ്പ് ഒരു 5 മിനിറ്റ് നമുക്ക് തിളപ്പിച്ചെടുക്കുക തേങ്ങാ അരപ്പ് തിളച്ചു വന്നാൽ ഒരു കപ്പ് തൈര് ഇതിലേക്ക് ഒഴിച്ച് നല്ലവണ്ണം മിക്സ് ചെയ്യുക കൂടെ തന്നെ തീ ഓഫ് ചെയ്യുക തൈര് നമ്മളൊരിക്കലും തിളപ്പിക്കാൻ പാടില്ല ഓഫ് ചെയ്തതിനു ശേഷം മറ്റൊരു പാനിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ കടുക് പൊട്ടിക്കുക കുറച്ച് കറിവേപ്പിലയും വറ്റൽ മുളകും ഇട്ട് പൊട്ടിയ ശേഷം ഇത് പച്ചയിലേക്ക് ഒഴിച്ചു കൊടുക്കാം….

അതി സ്വാദിഷ്ഠമായ കേരള സ്റ്റൈൽ കുക്കർ പച്ചടി തയ്യാർ

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വെള്ളരിക്ക പച്ചടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here