ചേരുവകൾ
പാവയ്ക്ക – 1 long
ഇഞ്ചി – 1 inch
വെളിച്ചെണ്ണ – 3 tsp
കടുക് – 1/2 tsp
വറ്റൽ മുളക് – 2
ഉലുവ – 1/4 tsp
കറിവേപ്പില
ഉളളി – 1
തക്കാളി – 1
പച്ചമുളക് – 2
മുളക് പൊടി – 1/2 tsp
കാശ്മീരി
മുളക്പാടി – 1/2 tsp
മഞ്ഞൾപൊടി- 1/4 tsp
മല്ലിപ്പൊടി – 3/4 tsp
കായം – ഒരു നുള്ള്
പുളി – നാരങ്ങ വലുപ്പത്തിൽ
ശർക്കര – 1tsp
ഉപ്പ് – 1/2 tsp
വെള്ളം – 1 cup
തയ്യാറാക്കുന്ന വിധം
Step – 1
ചൂടായ പാനിലേക്ക് 3 tsp വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ പാവയ്ക്കയും ഇഞ്ചിയും ചേർത്ത് golden നിറം ആയതിന് ശേഷം കോരി മാറ്റി വെക്കുക. ഇതേ എണ്ണയിലേക്ക് 2 വറ്റൽമുളക്, I/2 tsp കടുക്, 1/4 tsp ഉലുവ, കറിവേപ്പില ചേർത്ത് പൊട്ടിയതിനു ശേഷം 1 സവാള അരിഞ്ഞതും 2 പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലി പൊടി, കായം, ഉപ്പ്, എന്നിവ ചേർത്ത് നന്നായി വഴറ്റി പച്ച മണം മാറിയതിന് ശേഷം 1 തക്കാളി അരിഞ്ഞതും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ഒരു നാരങ്ങ വലുപ്പത്തിൽ ഉള്ള പുളി പിഴിഞ്ഞതും ശർക്കരയും ആവശ്യത്തിന വെള്ളവും നേരത്തേ വറുത്തു വെച്ച് പാവയ്ക്കയും ഇഞ്ചിയുo ചേർത്ത് കുറുകുന്നതു വരെ നന്നായി തിളപ്പിക്കുക.
നമ്മുടെ പാവയ്ക്കാ പുളിങ്കറി റെഡിയായി.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ കക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പുളിങ്കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.