Home Curry ഇത്ര എളുപ്പത്തിൽ ഒരു കറി അതും തേങ്ങ അരക്കാതെ ചോറിനും ചപ്പാത്തിക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന...

ഇത്ര എളുപ്പത്തിൽ ഒരു കറി അതും തേങ്ങ അരക്കാതെ ചോറിനും ചപ്പാത്തിക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന വെള്ളരിക്ക പരിപ്പ് കറി റെസിപ്പി ആണ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം

തയ്യാറാക്കുന്ന വിധം

അതിനുവേണ്ടിസ്റ്റോവ് ഓണാക്കി ഒരു പാത്രം വെച്ചു കൊടുക്കുക. അതിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക.

അതിനുശേഷം അതിലേക്ക് ഒരു സവാള നുറുക്കിയത് 3 പച്ചമുളക് കീറിയതും അൽപം കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

ശേഷം രണ്ട് തക്കാളി അരിഞ്ഞതും ഒരു ചെറിയ വെള്ളരിക്ക ചെറുതായി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

താല്പര്യമെങ്കിൽ അല്പം മല്ലിയില കൂടെ ചേർക്കാം
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അല്പം മഞ്ഞൾപ്പൊടി മൂന്നു പിഞ്ചു ഉലുവാപ്പൊടിയും ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.

ശേഷം അതിലേക്ക്, ഒരു കപ്പ് വേവിച്ച പരിപ്പും ചേർക്കുക
അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു നാരങ്ങാ വലുപ്പത്തിൽ കുളി പിഴിഞ്ഞതും ആവശ്യത്തിന് വെള്ളവും ചേർത്ത് 4 മിനിറ്റ് പാകം ചെയ്യുക.

ശേഷം കടുക് താളിച്ച് ചേർക്കാം
എണ്ണ ചൂടാകുമ്പോൾ അതിലേക്ക് കടുക് നല്ല ജീരകം ചേർത്തു കൊടുക്കാം
ചെറിയ ഉള്ളി അരിഞ്ഞത്
5 വെളുത്തുള്ളി ചതച്ചത്
ഉണക്കമുളക് കറിവേപ്പിലയും കൂടി ചേർത്ത് താളിച്ച് കറിയിലേക്കൊഴിക്കുക
ഇത്രയേ ഉള്ളൂ നല്ലൊരു രുചികരവും അതുപോലെ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്നതുമായ കറി റെഡി

ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കുക

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പരിപ്പ് കറി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here