Home Fry ഒരു കപ്പ് സോയയും രണ്ട് മുട്ടയും ചേർത്ത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ വളരെ ടേസ്റ്റി ആണ്...

ഒരു കപ്പ് സോയയും രണ്ട് മുട്ടയും ചേർത്ത് ഇങ്ങനെ ഉണ്ടാക്കി നോക്കൂ വളരെ ടേസ്റ്റി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

സോയാ ഫ്രൈ റോസ്റ്റ് 

ചേരുവകൾ

സോയാബീൻ  – 1 cup

ഉപ്പ്

മുട്ട – 2

ചില്ലി പൗഡർ – 1tsp

പെപ്പർ പൗഡർ – 1/2 tsp

മഞ്ഞൾപൊടി ഒരു നുള്ള്

കോൺഫ്ലോർ – 2tbsp

ഓയിൽ – 3tbsp

ഇഞ്ചിയും വെളുത്തുള്ളിയും 1tbsp

ചെറിയ ജീരകം – 1/2 tsp

പാഗത്തിന് വലിപ്പമുള്ള രണ്ട് സവാള

ചെറിയ രണ്ട് തക്കാളി

കുരുമുളകുപൊടി ഒരു ടീസ്പൂൺ

മുളകുപൊടി ഒന്നര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് സോയാബീൻ കുറച്ച് വെള്ളത്തിലിട്ട് വേവിച്ച് എടുക്കുക. ആവശ്യമായ ഉപ്പും ചേർത്ത് രണ്ട് മിനിറ്റ് നമുക്ക് നന്നായി വേവിച്ചെടുക്കാം.

സോയാബീൻ നിന്ന് വെള്ളം ഒക്കെ നന്നായി പിഴിഞ്ഞ് എടുത്തതിനുശേഷം അതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക.

ഇതിലേക്ക് വേണ്ട മസാല തയ്യാറാക്കുന്നതിനായി മുളകുപൊടിയും കുരുമുളകുപൊടിയും മഞ്ഞൾപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ ചേർത്ത് നന്നായി മിക്സ് ചെയ്തു എടുക്കുക.

ശേഷം ഒരു പാൻ  ഗ്യാസിൽ വെച്ച് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു കൊടുക്കുക. നമ്മളുടെ സോയാബീന് ചേർത്ത് പെട്ടെന്ന് തന്നെ നമുക്ക് ഫ്രൈ ചെയ്ത് എടുക്കാം.

ഇതിലേക്കുള്ള മസാല തയ്യാറാക്കാൻ ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ ജീരകവും 2 പാകത്തിന് വലിപ്പമുള്ള ഉള്ളി അതിന്റെ കളർ മാറി വരുമ്പോൾ അതിന് ആവശ്യമായിട്ടുള്ള ഉപ്പ് ചേർത്തു കൊടുക്കാം. മസാല നല്ല ഗോൾഡൻ കളർ ആയി വരുമ്പോൾ അതിലേക്ക് ചെറിയ രണ്ട് തക്കാളി. ശേഷം മസാലയുടെ പച്ചമണം ഒന്നു മാറി വരുമ്പോൾ അതിലേക്ക് നമ്മളുടെ സോയാബീന് ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ സോയ ഫ്രൈ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here