ചേരുവകൾ
ഗോതമ്പ് – 1/2 cup
വെള്ളം – 4 1/2 cup
പഞ്ചസാര – 1/2 cup
ബട്ടർ – 1 1/2 tbsp
ജവ്വരി – 3 tbsp
പാൽ – 600 ml
കണ്ടൻസ്ഡ് മിൽക്ക് – 1/2 cup
പച്ചരി – 2 tbsp
ഏലയ്ക്കാപൊടി
Salt to taste
തയ്യാറാക്കുന്ന വിധം
ആദ്യം അരക്കപ്പ് ഗോതമ്പ് എടുത്ത് നന്നായി കഴുകി വൃത്തിയാക്കിയതിനുശേഷം വേവിക്കാൻ ആയി കുക്കറിൽ ഇടുക. നാലര കപ്പ് ഓളം വെള്ളത്തിൽ ആണ് ഇതിനെ വേവിച്ചെടുക്കുന്നത്.
ഒരു 30 മിനിറ്റോളം ഇതിൽ ലോ ഫ്ലായ്മിൽ ഇട്ട് വേവിച്ചെടുക്കേണ്ടതാണ്. അരക്കപ്പ് ഓളം പഞ്ചസാര ഒരു പാൻ എടുത്ത് അതിലിട്ട് നന്നായി കാരമലൈസ് ചെയ്തു എടുക്കുക. അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ബട്ടർ എന്നിട്ട് അതിനെ നന്നായി മിക്സ് ചെയ്തെടുക്കുക.
ശേഷം അതിലേക്ക് വേവിച്ച മാറ്റിവെച്ച് ആ ഗോതമ്പിനെ വെള്ളത്തോട് കൂടി അതിലേക്ക് ഇട്ടു കൊടുക്കുക. ജവ്വരി കൂടി ചേർത്ത് കൊടുത്തതിനു ശേഷം അതിനെ നന്നായി മിക്സ് ചെയ്ത് ഒരു കുറുകി വരുന്ന പാകത്തിൽ ആക്കുക. 600 ml പാല് കൂടി അതിലേക്ക് ചേർത്ത് ശേഷം അര കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. എന്നിട്ട് നമ്മുടെ പാകത്തിനുള്ള പഞ്ചസാര അതിലേക്ക് ചേർത്ത് കൊടുത്തത് നന്നായി ഇതിനെ മിക്സ് ചെയ്തു എടുക്കുക ശേഷം അതിനെ ഒന്നുകൂടി കുറുകി കിട്ടുവാൻ വേണ്ടി രണ്ട് ടേബിൾസ്പൂൺ പച്ചരി വെള്ളത്തിലിട്ട് ആദ്യം തന്നെ കുതിർത്തെടുക്കുക അത് കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത്തിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മിഠായി പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.