Home Dessert ജലാറ്റിനും ചൈനാഗ്രാസ് ഇല്ലാതെ സൂപ്പർ ടേസ്റ്റിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ ചോക്ലേറ്റ് പുഡ്ഡിംഗ്

ജലാറ്റിനും ചൈനാഗ്രാസ് ഇല്ലാതെ സൂപ്പർ ടേസ്റ്റിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന കിടിലൻ ചോക്ലേറ്റ് പുഡ്ഡിംഗ്

ചോക്ലേറ്റ് പുഡിംഗ്

ചേരുവകൾ

പാൽ രണ്ട് കപ്പ്

കൊക്കോപൗഡർ മൂന്ന് ടേബിൾസ്പൂൺ

പഞ്ചസാര അരക്കപ്പ്

വാനില എസൻസ് അരടീസ്പൂൺ

കോൺഫ്ളോർ നാല് ടേബിൾസ്പൂൺ

ബിസ്ക്കറ്റ് മൂന്നെണ്ണം

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് രണ്ട് കപ്പ് പാൽ, പഞ്ചസാര, വാനില എസ്സൻസ് എന്നിവ ചേർത്ത് ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക.

തിളച്ചതിനുശേഷം അഞ്ചുമിനിറ്റ് കുറച്ചൊന്നു വറ്റിച്ചെടുക്കുക ഇതിലേക്ക് കൊക്കോ പൗഡർ കുറച്ചു പാലിൽ മിക്സ് ചെയ്ത് ഒട്ടും കട്ടകൾ ഇല്ലാതെ ഇളക്കിയതിനുശേഷം ഒഴിച്ചുകൊടുക്കുക. വീണ്ടും രണ്ട് മിനിറ്റ് കൂടി തിളപ്പിക്കുക ഇതിലേക്ക് കോൺഫ്ലോർ കുറച്ചു പാൽ ഒഴിച്ച് നല്ലപോലെ മിക്സ് ആക്കിയത് വീണ്ടും ഒഴിച്ചുകൊടുക്കുക.

ഇളക്കി കൊണ്ടിരിക്കുക രണ്ടുമിനിറ്റ് വച്ച് നല്ലപോലെ വേവിച്ചെടുക്കുക. പുഡ്ഡിംഗ് സെറ്റ് ചെയ്യാനുള്ള പാത്രത്തിൽ കുറച്ച് ഓരോ ബട്ടർ പുരട്ടുക ഇതിലേക്ക് റെഡിയാക്കി വെച്ച പുഡിംഗ് മിക്സ് മുക്കാൽ ഭാഗം ഒഴിച്ചുകൊടുക്കുക.

ബാക്കി മിക്സിൽ ബിസ്ക്കറ്റ് പൊടിച്ചു ഇടുക. മുകളിലായി ഇട്ടുകൊടുക്കുക.അര മണിക്കൂർ ഫ്രീസറിൽ വെച്ച് കഴിഞ്ഞാൽ കറക്റ്റ് ആയി സെറ്റായി കിട്ടും.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ചോക്ലേറ്റ് പുഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here