Home Payasam ഓണത്തിന് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വെറൈറ്റി സാധനമാണ് ഈ അടപ്രഥമൻ അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്...

ഓണത്തിന് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വെറൈറ്റി സാധനമാണ് ഈ അടപ്രഥമൻ അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

ഓണത്തിന് അടപ്രഥമൻ ഉണ്ടാക്കണ്ടേ.

അs പ്രഥമൻ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

അട- 200g

ശർക്കര-400 g

തേങ്ങയുടെ മൂന്നാം പാൽ – 3 cup

രണ്ടാം പാൽ -2 cup

ഒന്നാം പാൽ-‘ 11/2cup

നെയ്യ് – ആവശ്യത്തിന്

തേങ്ങാ കൊത്ത് ആവശ്യത്തിന്

ഏലയ്ക്കാപൊടി

ചുക്ക് പൊടി

ഉപ്പ്-2pinch

വെള്ളം-1/2cup

അടപ്രഥമൻ തയ്യാറാക്കുന്നത്എങ്ങനെയെന്ന് നോക്കാം.

ആദ്യം അട നന്നായി കഴുകിയതിന് ശേഷം ഒരു പാത്രത്തിൽ അധികം വെള്ളം ചേർത്ത് തിളപ്പിക്കുക.വെള്ളം തിളക്കാൻ തുടങ്ങുമ്പോൾ അടചേർത്ത് നന്നായി ഇളക്കി വേവിക്കുക. അടവെന്തു കഴിയുമ്പോൾ അരിച്ചെടുക്കുക. ശേഷം പച്ച വെള്ളം ഒഴിച്ച് കഴുകിയെടുക്കുക. ശേഷം അടയിലെ വെള്ളം വാർന്നു കിട്ടാൻ അരിപ്പ പാത്രത്തിലേക്ക് മാറ്റുക. ഇനി വലിയ തേങ്ങ തിരുമി യതിലേക്ക് കുറച്ച് നല്ല ചൂടുവെള്ളം ഒഴിച്ച് കുതിർത്തിയെടുക്കുക.വെള്ളം ചൂടാറിയതിനു ശേഷം തേങ്ങാപാൽ എടുക്കുക. ഇനി കറുത്ത ശർക്കരയിലേക്ക് വെള്ളം ചേർത്ത് ഉരുക്കിയെടു ക്കുക ശർക്കര ഉരുകി വന്നതിന് ശേഷം അരിച്ചെടുക്കുക. ഇനി ഉരുളി ചൂടാകുമ്പോൾ നെയ്യ് ചേർത്ത് അട നെയ്യിൽ ഒരു മിനിറ്റ് വഴറ്റിയെടുക്കുക. ശേഷം ശർക്കര പനിച്ചേർത്ത് നന്നായി വഴറ്റിയെടുക്കുക. അടയും ശർക്കരയും നന്നായി കുറുകി വരുന്നത് വരെ വഴറ്റിയെടുക്കുക. ശേഷം മൂന്നാം പാൽ ചേർത്ത് നന്നായി ഇളക്കി വറ്റിച്ച് കുറുക്കിയെടുക്കുക. ശേഷം രണ്ടാം പാൽ ചേർത്ത് വീണ്ടും നന്നായി ഇളക്കി ചെറുതായി പറ്റിച്ച് കുറുക്കിയെടുക്കുക. രണ്ടാം പാൽ ചേർത്ത് കുറുകി വരുമ്പോൾ ഏലക്ക പൊടി, ചുക്ക് പൊടി, ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം ഒന്നാം പാൽ ചേർത്ത് നന്നായി ഇളകിയെടുത്തതിന് ശേഷം തീ നിർത്തുക. നെയ്യിൽ വറുത്തടുത്ത തേങ്ങാക്കൊത്തും ചേർത്ത് കൊടുക്കുക. വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ അടപ്രഥമൻ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here