Home Payasam ഒട്ടും തന്നെ കഷ്ടപെടാതെ ഒരു രുചികരമായ പാൽ പായസം തയാറാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ...

ഒട്ടും തന്നെ കഷ്ടപെടാതെ ഒരു രുചികരമായ പാൽ പായസം തയാറാക്കാം… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും..

 

ചേരുവകൾ

മട്ട നുറുക്ക് അരി: അര കപ്പ്‌

പാൽ: 1 ലിറ്റർ

പഞ്ചസാര: മുക്കാൽ കപ്പ്‌

കശുവണ്ടി: നിർബന്ധം ഇല്ല

ഉപ്പ്: രണ്ട് നുള്ള്

തയ്യാറാക്കുന്ന വിധം

ആദ്യം റൈസ് നന്നായി കഴുകി 15 മിനുട്ട് വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം 4 ലിറ്റർ എങ്കിലും അളവ് ഉള്ള ഒരു കുക്കറിൽ അരിയും പാലും പഞ്ചസാരയും ചേർത്ത് കൊടുക്കുക.

പായസം ഒരുപാട് കട്ടി ആകാതിരിക്കാൻ ഒരു കപ്പ്‌ വെള്ളം കൂടെ ചേർത്ത് ഇളക്കുക. ശേഷം ഹൈ ഫ്ളയിമിൽ വെച്ചു ചെറുതായി ഇളകി കൊടുക്കുക.

ചെറുതായി തിളച്ചു വരുമ്പോൾ ചെറിയ അടുപ്പിലേക്ക് മാറ്റി ചെറിയ തീയിൽ കുക്കർ അടച്ചു വെച്ച് 20 മിനിട്ട് വേവിക്കുക.. വിസിൽ അടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. തീ ഓഫ് ചെയ്ത് പ്രഷർ പോകാൻ വെയിറ്റ് ചെയ്യാം.
നല്ല പിങ്ക് കളർ പാല്പായസം വേണം എങ്കിൽ 30 മിനിട്ടിനു ശേഷം മാത്രം ഓപ്പൺ ചെയ്യുക.

മട്ട ബ്രോക്കൻ റൈസ് ഉപയോഗിച്ചത് കൊണ്ട് തന്നെ നല്ല രുചികരമാണ് ഈ പാൽ പായസം. രണ്ടു നുള്ള് ഉപ്പ് കൂടി ചേർത്ത് തണുത്തതിനു ശേഷം കഴിക്കാം.

ഈസി ആൻഡ് ടേസ്റ്റി പാല്പായസം റെഡി.

ഈ ഓണത്തിന് ഇത് എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ.

വെറും അഞ്ചു മിനിറ്റിൽ താഴെ ഉള്ള മേക്കിങ് വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പാൽപ്പായസം ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here