Home Curry ഹായ് കൂട്ടുകാരെ, ഇന്ന് നമുക്ക് രുചിയൂറും മാമ്പഴ പുളിശ്ശേരി തയ്യാർ ആക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു...

ഹായ് കൂട്ടുകാരെ, ഇന്ന് നമുക്ക് രുചിയൂറും മാമ്പഴ പുളിശ്ശേരി തയ്യാർ ആക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു.. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും..

 

ചേരുവകളും തയ്യാറാക്കുന്ന വിധം

2 മാമ്പഴം മീഡിയം പീസ്സ്‌ ആക്കി അരിഞ്ഞത്(പുളിശേരി മാങ്ങ ആണെങ്കിൽ 4 എണ്ണം ),

1/2 tsp മഞ്ഞൾപ്പൊടി,1/4 tsp മുളകുപൊടി, 3 പച്ചമുളക്, ഉപ്പ് എന്നിവ 3/4 കപ്പ് വെള്ളത്തിൽ ചേർത്ത് നന്നായി വേവിക്കുക.

ഒരു പിടി ചിരകിയ തേങ്ങയും, 1/2 tsp ജീരകവും,കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അരച്ച് എടുക്കുക.

വേവിച്ച മാമ്പഴത്തിൽ ഈ അരപ്പും കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. കുറഞ്ഞ ഇടത്തരം തീയിൽ 5-7 മിനിറ്റ് ചൂടാക്കാൻ അനുവദിക്കുക.

തിളച്ചു വരുമ്പോഴേക്കും തീ കുറച്ച് വെച്ച് 1 cup തൈര് ചേർത്ത് നന്നായിട്ട് ഇളക്കുക. ഇതിലേക്ക് ഒരു നുള്ള് പഞ്ചസാരയും,

ഒരു നുള്ള് ഉലുവ പൊടിയും ചേർക്കുക. ഒരു ചെറിയ ചട്ടിയിൽ 2 tbsp എണ്ണ ചൂടാക്കി 1/2 tsp കടുക് പൊട്ടിക്കുക.

കറിവേപ്പിലയും ഉണങ്ങിയ 4 ചുവന്ന മുളകും ചേർക്കുക. ഒരു നുള്ള് മഞ്ഞൾ പൊടി ആവശ്യമെങ്കിൽ ചേർക്കാം. 1-2 മിനിറ്റ് മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മാമ്പഴ പുളിശ്ശേരി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here